കാസർകോട്: പെരിയ ഇരട്ട കൊലപാതകം സിപിഎം നേതാക്കളിൽ നിന്നും ക്രൈം ബ്രാഞ്ച് സംഘം മൊഴി എടുത്തു. ഉദുമ എംഎൽഎ കെ. കുഞ്ഞിരാമൻ, മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി പി പി മുസ്തഫ, ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ എന്നിവരുടെ മൊഴി എടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് മൊഴി എടുത്തത്.
പെരിയ ഇരട്ടകൊലപാതകം: എംഎല്‍എ അടക്കമുള്ള സിപിഎം നേതാക്കളിൽ നിന്ന് മൊഴി എടുത്തു - periya
ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് മൊഴി എടുത്തത്.
കൃപേഷിന്‍റെയും ശരത്തിന്‍റെയും കൊലപാതകത്തിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് കുടുംബാംഗങ്ങളും കോൺഗ്രസ് നേതൃത്വംവും ആരോപണമുന്നയിച്ചിരുന്നു. പെരിയ ഇരട്ടക്കൊല നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ശരത് ലാലിന്‍റെ വീടിന് അടുത്ത് നടന്ന സിപിഎം പൊതുയോഗത്തില്‍ വിപിപി മുസ്തഫ ഭീഷണി മുഴക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്തും കൊല്ലപ്പെട്ടത്. സംഭവത്തിൽ പെരിയ ലോക്കൽ കമ്മറ്റിയംഗമായ പീതാംബരൻ ഉൾപ്പടെ ഏഴ് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.