പെരിയ ഇരട്ട കൊലക്കേസിൽ ഏരിയ സെക്രട്ടറി ഉൾപ്പടെ രണ്ട് സി പി എം നേതാക്കൾ അറസ്റ്റിലായി. ഏരിയ സെക്രട്ടറി
കെ മണികണ്ഠൻ, ലോക്കൽ സെക്രട്ടറി എൻ ബാലകൃഷണൻ എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇവർക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു.
പെരിയ ഇരട്ടക്കൊലപാതകം; അറസ്റ്റിലായ രണ്ട് സിപിഎം നേതാക്കൾക്ക് ജാമ്യം - ജാമ്യം
പെരിയ ലോക്കൽ കമ്മറ്റി സെക്രട്ടറി എന്‍ ബാലകൃഷ്ണൻ, ഉദുമ ഏരിയാ കമ്മറ്റി സെക്രട്ടറി കെ മണികണ്ഠൻ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലിനെയും കൃപേഷിനെയും കൊലപെടുത്തിയ കേസ്സിൽ ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി ബാലകൃഷണൻ എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിക്കൽ ,കൃത്യം നിർവഹിച്ചതിന് ശേഷം പ്രതികളെ ഒളിവിൽ കഴിയാൻ സഹായക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ യുവജനക്ഷേമ ബോർഡ് അംഗവും ജില്ലാ കമ്മിറ്റി അംഗവും കൂടിയാണ്. കഴിഞ്ഞദിവസം ഇരുവരെയും ക്രൈംബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. ഹൊസ്ദുർഗ്ഗ് ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടിതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി ജാമ്യത്തിൽ വിട്ടു. 25,000 രൂപയുടെയും രണ്ട് ആൾ ജാമ്യത്തിന്‍റെയും വ്യവസ്ഥയിലാണ് ജാമ്യം. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നും ഇയാൾ വിദേശത്തേക്ക് കടന്നതായും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കേസിൽ ആദ്യ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. കൊലപാതകം സംബന്ധിച്ച കാര്യങ്ങളായിരിക്കും ആദ്യ കുറ്റപത്രത്തിൽ രേഖപ്പെടുത്തുക.