തിരുവനന്തപുരം: കൊവിഡ് ബാധിതരല്ലാത്ത രോഗികളെ പ്രവേശിപ്പിക്കാമെന്ന് കര്‍ണാടക സമ്മതിച്ചു. ഇതിനായി ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തലപ്പാടിയിലുള്ള കര്‍ണാടക ആരോഗ്യ സംഘത്തിനു നല്‍കണം. ഇതനുസരിച്ച് കാസര്‍കോട് നിന്നുള്ള രോഗികള്‍ നിര്‍ദേശിക്കുന്ന ആശുപത്രികളിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അതേസമയം ലോക്‌ഡൗണില്‍ ചില ഇളവുകള്‍ വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കംപ്യൂട്ടര്‍, മെബൈല്‍ വില്‍പ്പന, മൊബൈല്‍ റീച്ചാര്‍ജ് എന്നിവ ആഴ്‌ചയിലൊരിക്കലും വര്‍ക്ക്‌ഷോപ്പുകള്‍ എല്ലാ ദിവസവും തുറക്കും. ഇതിനുള്ള ക്രമീകരണങ്ങള്‍ പരിശോധിച്ചു വരികയാണെന്നും നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.