കാസര്‍കോട്:മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച കെ.സുന്ദരയ്ക്ക് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്. കെ.ബാലകൃഷ്‌ണ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനാണ് ജൂണ്‍ 29ന് കോടതിയില്‍ ഹാജരാവണമെന്ന് അറിയിച്ച് നോട്ടീസ് നല്‍കിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ബി.ജെ.പി മുന്‍ ജില്ല പ്രസിഡന്‍റ് കെ.ബാലകൃഷ്‌ണ ഷെട്ടി എന്നിവരുള്‍പ്പെടെ ആറ് പ്രതികളാണ് കേസിലുള്ളത്.
തെരഞ്ഞെടുപ്പ് കോഴക്കേസ്: കോടതിയില്‍ ഹാജരാവാന്‍ കെ.സുന്ദരക്ക് നോട്ടീസ് - Manjeswaram election bribery case
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ബി.ജെ.പി മുന്‍ ജില്ല പ്രസിഡന്‍റ് കെ.ബാലകൃഷ്‌ണ ഷെട്ടി എന്നിവരടക്കം ആറ് പ്രതികളാണ് തെരഞ്ഞെടുപ്പ് കോഴക്കേസിലുള്ളത്
ഇവര്‍ക്കെതിരെ പട്ടികജാതി- പട്ടിക വര്‍ഗ അതിക്രമം തടയല്‍വകുപ്പ് കൂടി ചേർത്ത് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കെ.ബാലകൃഷ്‌ണ ഷെട്ടി കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ജൂണ്‍ 29ന് കാസര്‍കോട് ജില്ല സെഷന്‍സ് കോടതി വീണ്ടും പരിഗണിക്കും. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷവും സ്മാര്‍ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
also read: മഞ്ചേശ്വരം കോഴക്കേസ്: കെ.സുരേന്ദ്രനെതിരെ ജാമ്യമില്ല വകുപ്പ് കൂടി ചുമത്തി