കേരളം

kerala

ETV Bharat / state

കാസര്‍കോട് കൊലപാതകം; കോണ്‍ഗ്രസിന്‍റെ നിരഹാര സമരം അവസാനിപ്പിച്ചു

യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ കൊലപാതകക്കേസ്‌ അന്വേഷണം ലോക്കല്‍ പോലീസില്‍ നിന്നും സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട്‌ ചൊവ്വാഴ്‌ച രാവിലെ മുതലാണ്‌ നിരാഹാര സമരം ആരംഭിച്ചത്‌.

കാസര്‍കോട് കൊലപാതകം

By

Published : Feb 28, 2019, 2:03 PM IST

കാസര്‍കോഡ് പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ 48 മണിക്കൂര്‍ നിരാഹാര സമരം അവസാനിച്ചു.


യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ കൊലപാതകക്കേസ്‌ അന്വേഷണം ലോക്കല്‍ പോലീസില്‍ നിന്നും സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട്‌ ചൊവ്വാഴ്‌ച രാവിലെ മുതലാണ്‌ നിരാഹാര സമരം ആരംഭിച്ചത്‌. ര
ക്തസാക്ഷി മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി വി.എം.സുധീരന്‍ ഉദ്‌ഘാടനം ചെയ്‌ത നിരാഹാര സമരത്തിന്‌ പിന്തുണയുമായി കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും നിരവധി നേതാക്കൾ സമരപ്പന്തലിലെത്തി.

കാസര്‍കോട് കൊലപാതകം

അതേസമയം കേസില്‍ തുടര്‍സമരം ശക്തമാക്കാനാണ് കോണ്‍ഗ്രസ്‌ തീരുമാനം. 48 മണിക്കൂര്‍ നിരാഹാരം അവസാനിക്കുന്ന ഘട്ടത്തിലാണ്‌ കൊലപാതകികളെ നിയമത്തിന്‌ മുന്നില്‍ എത്തിക്കും വരെ സന്ധിയില്ലാ സമരങ്ങള്‍ നടത്തുമെന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വം വ്യക്തമാക്കിയത്‌.


ഡിസിസി പ്രസിഡന്‍റ് ഹക്കീം
കുന്നില്‍ അടക്കമുള്ള നേതാക്കള്‍ക്ക്‌ കെ.പി സിസി ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍ നാരങ്ങാ നീര്‌ നല്‍കി നിരാഹാരം അവസാനിപ്പിച്ചു. നാളെ രാവിലെ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ പെരിയ കല്യോട്ട്‌ നിന്നും തിരുവനന്തപുരത്തേക്ക്‌ കൊല്ലപ്പെട്ടവരുടെ ചിതാഭസ്‌മവുമായി സ്‌മൃതി യാത്ര നടത്തും. ശനിയാഴ്‌ച സംസ്ഥാനത്തെ മുഴുവന്‍ നേതാക്കളും കാസര്‍കോഡെത്തി കുടുംബസഹായ നിധി സമാഹരിക്കും.

ABOUT THE AUTHOR

...view details