കാസർകോട് : മലയാളം എഴുതാനും വായിക്കാനും അറിയില്ലെങ്കിലും അതിലെ ഗാനങ്ങൾ പാടി അത്ഭുതപ്പെടുത്തുകയാണ് ആന്ധ്രാപ്രദേശ് സ്വദേശിനി നീലം ബിന്ദു ഭാരതി. കാസർകോട് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ എം.ബി.എ രണ്ടാം വർഷ വിദ്യാർഥിനിയാണ് ബിന്ദു. പാട്ട് ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും 'തീരമേ തീരമേ' എന്ന മാലിക്കിലെ ഗാനം പാടിയതോടെ ക്യാമ്പസിൽ സ്റ്റാറായി.
ഒരു അധ്യാപകന്‍റെ യാത്രയയപ്പ് ചടങ്ങിലായിരുന്നു ആദ്യമായി പാടിയത്. പിന്നീട് കൂടുതൽ മലയാള ഗാനങ്ങൾ കൂട്ടുകാരുടെ നിര്‍ദേശപ്രകാരം പഠിച്ചു. ചിത്രയുടെയും യേശുദാസിന്‍റെയും, വിജയ് യേശുദാസിന്‍റെയും റിമി ടോമിയുടെയും കടുത്ത ആരാധികയാണ് ഇപ്പോള്‍ ബിന്ദു.
മലയാളം എഴുതാനും വായിക്കാനും അറിയില്ല, പക്ഷേ ഗാനങ്ങള്‍ അസ്സലായി പാടും ; വിസ്‌മയിപ്പിച്ച് നീലം ബിന്ദു ഭാരതി Also Read: ഭിന്നശേഷിക്കാരിയെ രക്തസ്രാവത്തോടെ കണ്ടെത്തിയ സംഭവം ; 14 കാരി കൂട്ടബലാത്സംഗത്തിനിരയായിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
മൂന്നുദിവസം കൊണ്ടാണ് തീരമേ തീരമേ എന്ന ഗാനവും 'തേരിറങ്ങും മുകിലേ' എന്ന പാട്ടും പഠിച്ചത്. മലയാള ഗാനങ്ങൾ അതിമനോഹരമാണെന്നാണ് ബിന്ദുവിന്‍റെ പക്ഷം. മലയാളത്തെ കൂടാതെ തെലുങ്കിലെയും ഗാനങ്ങൾ മനോഹരമായി ബിന്ദു ആലപിക്കും.
ആന്ധ്രാപ്രദേശിലെ ബോബിളിയിലെ വിസിയനഗരം ജില്ലയിലാണ് കുടുംബം. അച്ഛൻ എൻ.ബി.വി നാരായണ, അയ്യപ്പ ഗാനങ്ങൾ പാടുമായിരുന്നുവെന്ന് ബിന്ദു പറയുന്നു. അമ്മ അരുണയും പ്രോത്സാഹനവുമായി ഒപ്പമുണ്ട്. പഠിച്ചതിനുശേഷം നല്ല ജോലി സമ്പാദിക്കണം. കുടുംബത്തെ നന്നായി നോക്കണം. അതുകഴിഞ്ഞ് ഒരു മ്യൂസിക് ബാൻഡിൽ ചേരണമെന്നുമാണ് ബിന്ദുവിന്‍റെ ആഗ്രഹം.