കാസർകോട്: എയിംസിനായി കാസര്‍കോടിനെ പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൂട്ടായ്മകള്‍ രൂപീകരിച്ചാണ് ജനകീയ ആവശ്യം എന്ന നിലയില്‍ കാസര്‍കോട്ടേക്ക് സര്‍ക്കാരിന്‍റെ ശ്രദ്ധ ക്ഷണിക്കുന്നത്. ജില്ലയുടെ ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ ഗൗരവമായി പരിഗണിക്കണമെന്നാണ് ആവശ്യം.
എയിംസിനായി കാസര്‍കോടിനെ പരിഗണിക്കണമെന്ന ആവശ്യം ശക്തം എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജില്ലയിലെ 100 കേന്ദ്രങ്ങളില്‍ എയിംസിനൊരു കയ്യൊപ്പ് ബൂത്തുകള്‍ തുറന്നു കൊണ്ടാണ് ക്യാമ്പയിൻ ആരംഭിച്ചത്. തപൊതുജനങ്ങള്‍ക്കിടയില്‍ നിന്നും രണ്ടു ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് മുഖ്യമന്ത്രിക്ക് നല്‍കുകയാണ് ലക്ഷ്യം. ലോക്ക് ഡൗണ്‍ നാളുകളില്‍ അതിര്‍ത്തി അടച്ചിട്ടതിന്‍റെ പേരില്‍ ചികിത്സ കിട്ടാതെ ഇരുപതോളം പേർ റോഡില്‍ മരച്ചത് ചൂണ്ടിക്കാട്ടിയാണ് എയിംസ് കാസര്‍കോട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നത്. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു. കാസര്‍കോടിന്‍റെ ആരോഗ്യ സാഹചര്യം മനസിലാക്കി ജില്ലയ്ക്ക് വേണ്ടി പ്രൊപ്പോസല്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളുടെ സൂചിക കണക്കിലെടുത്താല്‍ പിന്നോക്കം നില്‍ക്കുന്ന വയനാടിനും പിറകിലാണ് കാസര്‍കോട് എന്ന വസ്തുത അധികൃതര്‍ കാണണമെന്നും എംഎല്‍എ പറഞ്ഞു.