കാസർകോട് : നവകേരള സദസ് സംഘടിപ്പിക്കുന്ന പശ്ചാത്തലത്തില്‍ നവംബര്‍ 19ന് ജില്ലയില്‍ പ്രവൃത്തി ദിനമായിരിക്കുമെന്ന് ജില്ല കലക്‌ടറുടെ ഉത്തരവ്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന നവകേരള സദസില്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കെടുക്കണമെന്നും അതിനായാണ് ഞായറാഴ്‌ച പ്രവൃത്തി ദിനമായി പ്രഖ്യാപിച്ചതെന്നും കലക്‌ടര്‍ കെ ഇന്‍ബശേഖര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ അതാത് മണ്ഡലങ്ങളിലെ പരിപാടിയിൽ പങ്കെടുക്കാനാണ് നിര്‍ദേശം (Nava Kerala Sadas inauguration Kasaragod).
കാസര്‍ക്കോട്ടെ നവകേരള സദസ് :നവംബര്‍ 18,19 തീയതികളിലാണ് ജില്ലയില്‍ നവകേരള സദസ് നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി (Nava Kerala Sadas In Kasaragod). നവംബര്‍ 18 ന് മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ പൈവളിഗെയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. നവംബർ 19 ന് മറ്റു നാല് നിയോജക മണ്ഡലങ്ങളിലാണ് പരിപാടി നടക്കുക. നിലവില്‍ മുഖ്യമന്ത്രിയുടെ ക്ഷണക്കത്തും ബ്രോഷറും കുടുംബശ്രീ പ്രവർത്തകർ വീടുകളിലെത്തിച്ചു വാർഡ് തലത്തിൽ പോസ്റ്റർ പ്രചാരണം നടക്കുകയാണ്.
ആരോപണങ്ങളുമായി ബിജെപി :ജില്ലയില്‍നവകേരള സദസ് നടക്കുന്ന നവംബർ 19 ന് പ്രവൃത്തി ദിനമായി പ്രഖ്യാപിച്ചത് പരിപാടിയ്‌ക്ക് ആളെ കൂട്ടാനാണെന്ന് ആരോപിച്ച് ബിജെപി രംഗത്ത്. പരിപാടി പരാജയപ്പെടുമെന്ന ആശങ്ക കൊണ്ടാണ് സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും പരിപാടിയില്‍ പങ്കെടുക്കണമെന്ന് കലക്‌ടര്‍ നിര്‍ദേശിച്ചതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി ശ്രീകാന്ത് ആരോപിച്ചു.