ദേശീയ പണിമുടക്ക് കാസര്‍കോട് ജില്ലയില്‍ ഭാഗികം - nation-wide-trade-union-strike
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ട്രേഡ് യൂണിയനുകൾ നഗരത്തിൽ പ്രകടനം നടത്തി
ദേശീയ പണിമുടക്ക് കാസര്‍കോട് ജില്ലയില്‍ ഭാഗികം
കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിൽ വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ജില്ലയില്‍ ഭാഗികം. കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ നിരത്തിലിറങ്ങിയില്ല. ചുരുക്കം ചില ഓട്ടോകൾ മാത്രം സർവീസുകൾ നടത്തി. ചരക്ക് വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. കട കമ്പോളങ്ങൾ അടഞ്ഞ് കിടക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ട്രേഡ് യൂണിയനുകൾ നഗരത്തിൽ പ്രകടനം നടത്തി.