കേരളം

kerala

ETV Bharat / state

അടയ്‌ക്ക തൊണ്ടില്‍ നിന്ന് 'കൂൺ', അരിക്കൂൺ രുചിയറിഞ്ഞ അപൂർവ ഗ്രാമം - പ്ലാന്‍റേഷൻ കോർപ്പറേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

mushroom cultivation areca nut karnataka ദക്ഷിണ കർണാടകയിലെ സുള്ള്യ, നെല്ലൂർ കമ്മ്രാജെ എന്നീ മേഖലകളിലെ ഗ്രാമീണ കർഷകരാണ് അടയ്ക്ക തൊണ്ടിലെ അരിക്കൂൺ വിഭവത്തെ ജനകീയമാക്കാൻ ശ്രമിക്കുന്നത്.

mushroom cultivation areca nut karnataka
mushroom cultivation areca nut karnataka

By ETV Bharat Kerala Team

Published : Nov 3, 2023, 7:05 PM IST

അരിക്കൂൺ രുചിയറിഞ്ഞ അപൂർവ ഗ്രാമം

കാസർകോട് :വ്യാവസായിക അടിസ്ഥാനത്തില്‍ കൂൺ കൃഷിയില്‍ വിജയം നേടിയവരെ കുറിച്ചുള്ള നിരവധി കഥകൾ നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഉപയോഗ ശൂന്യമായ അടയ്ക്ക തൊണ്ടിൽ നിന്നുണ്ടാകുന്ന കൂൺ ഉപയോഗിക്കുന്നവരെ കുറിച്ച് അധികമാരും പറഞ്ഞിട്ടുണ്ടാകില്ല. കേരള -കർണാടക അതിർത്തിയിലെ ഒരു ഗ്രാമം അടയ്ക്ക തൊണ്ടിൽ നിന്നുണ്ടാകുന്ന കൂൺ ഭക്ഷണമാക്കുകയാണ്.

ദക്ഷിണ കർണാടകയിലെ സുള്ള്യ, നെല്ലൂർ കമ്മ്രാജെ എന്നീ മേഖലകളിലെ ഗ്രാമീണ കർഷകരാണ് അടയ്ക്ക തൊണ്ടിലെ അരിക്കൂൺ വിഭവത്തെ ജനകീയമാക്കാൻ ശ്രമിക്കുന്നത്. നെല്ലൂർ കമ്മ്രാജെയിലെ അമ്പതോളം കുടുംബങ്ങൾ വർഷത്തിൽ ഒരിക്കൽ കൂൺ ശേഖരിച്ച് വിഭവമാക്കുമ്പോൾ സുള്ള്യയിലെ കുടുംബങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി നാലു തവണയായി കൂൺ ശേഖരിച്ച് വിഭവമാക്കി വരുന്നു. നല്ല വെള്ളരി ചോർ, നീർദോശ എന്നിവയ്ക്കൊപ്പം അടയ്ക്ക കൂൺ സ്വാദിഷ്ടമാണെന്ന് ഇവർ പറയുന്നു.

മഴക്കാലത്താണ് കൂൺ കൂടുതൽ ലഭിക്കുന്നത്. വൈകിട്ട് നാലു മുതൽ ആറു വരെയാണ് ഇവ ശേഖരിക്കുക. ഈ സമയങ്ങളിൽ മാത്രമാണ് കൂൺ മുളച്ചു പുറത്തേക്ക് വരുന്നത്. മറ്റു കൂണുകളെ അപേക്ഷിച്ചു ചെറുതാണെങ്കിലും രുചിയിൽ കേമനാണ്. കാലാവസ്ഥയിലും സമയത്തിലും അൽപ്പം ശ്രദ്ധ നല്‍കിയാല്‍ മികച്ച കൂൺ ലഭിക്കുമെന്നാണ് ഇവർ പറയുന്നത്.

അംഗീകാരത്തിന് ശ്രമം:സി.പി.സി.ആർ.ഐയുടെ (കേന്ദ്ര പ്ലാന്‍റേഷൻ കോർപ്പറേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) അംഗീകാരം കൂടി ലഭിച്ചാൽ അടയ്ക്ക കൂൺ കൂടുതൽ ജനകീയമാകും. ഇതിനുള്ള നടപടി ക്രമങ്ങൾ നടന്നുവരികയാണ്. കേരളത്തിൽ അടയ്ക്ക കർഷകർ നിരവധിയുണ്ട്. അടക്ക പൊതിച്ച് ബാക്കിയാവുന്ന തൊണ്ട് ഉപേക്ഷിക്കുകയാണ് പതിവ്. ആരും പിന്നെ അതിനെ കുറിച്ച് ആലോചിക്കാറില്ല.

എന്നാൽ മഴ നനയുമ്പോൾ ഇതിൽ നിന്നും കൂൺ മുളച്ചു പൊങ്ങും. പക്ഷെ ഇത് ഭക്ഷ്യയോഗ്യം ആണോ എന്നു പലർക്കും അറിയില്ലായിരുന്നു. അതുകൊണ്ട് ഉപേക്ഷിക്കുകയാണ് പതിവ്. ഇവരെ പോലെ കേരളത്തിലെ അടയ്ക്ക കർഷകർക്കും ഈ കൂൺ കൃഷി മാതൃകയാക്കാം. എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ലെന്നും ഇടയിൽ വിഷക്കൂണുകൾ ഉണ്ടെന്നും അത് ശ്രദ്ധിക്കണമെന്നും കർഷകർ പറയുന്നു.

പ്രോട്ടീൻ സ്രോതസ്: പ്രോട്ടീനിന്റെ മികച്ചൊരു സ്രോതസാണ് കൂണ്‍. മാംസാഹാരം കഴിക്കാത്തവരാണെങ്കില്‍ അവര്‍ തീര്‍ച്ചയായും കൂണ്‍ ഡയറ്റിലുള്‍പ്പെടുത്തണമെന്ന് പറയുന്നതിന്റെ ഒരു കാരണമിതാണ്. ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നതിന് കൂണ്‍ പതിവായി ഭക്ഷണത്തിലുള്‍പ്പെടുത്താം. പ്രോട്ടീനിന് പുറമെ ശരീരത്തിന് പലവിധത്തില്‍ ഉപകാരമുണ്ടാക്കുന്ന 'ബീറ്റ ഗ്ലൂക്കന്‍', 'മൈക്രോന്യൂട്രിയന്റ്‌സ്', വിവിധ ധാതുക്കള്‍ എന്നിവയുടെയെല്ലാം കലവറയാണ് കൂണ്‍.

ABOUT THE AUTHOR

...view details