കാസർകോട്: ലൈഫ് മിഷൻ പദ്ധതി തുടരില്ലെന്ന യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍റെ പ്രസ്താവനയെ തള്ളി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ പദ്ധതി പിരിച്ച് വിടില്ല. ഭവന നിർമാണ പദ്ധതികൾ മുന്നോട്ട് കൊണ്ടു പോകുമെന്നും വീടില്ലാത്ത ആരും ഉണ്ടാകരുതെന്ന ലക്ഷ്യമാണ് കോൺഗ്രസിനുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
എംഎം ഹസനെ തള്ളി മുല്ലപ്പള്ളി; അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ പിരിച്ചുവിടില്ല - M. M. Hassan
ഭവന നിർമാണ പദ്ധതികൾ മുന്നോട്ട് കൊണ്ടു പോകുമെന്നും വീടില്ലാത്ത ആരും ഉണ്ടാകരുതെന്ന ലക്ഷ്യമാണ് കോൺഗ്രസിനുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു
രാജ്യത്ത് ഏറ്റവും അധികം ഭവനങ്ങൾ നിർമിച്ച് നൽകിയതെന്ന് കോൺഗ്രസാണ്. ലൈഫ് മിഷനിൽ അഴിമതി നടന്നിട്ടുണ്ട്. ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ പോകുമെന്ന് ഉറപ്പാണ്. സത്യത്തിൽ നിന്നും ഒളിച്ചോടാൻ മുഖ്യമന്ത്രി ശ്രമിക്കും. യുഡിഎഫിൽ മുന്നണി വിപുലീകരണ ചർച്ചകൾ ഇതുവരെ നടന്നിട്ടില്ലെന്നും തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.