കാസർകോട്: മൊട്ടൂസ് എന്ന യൂട്യൂബ് ചാനലിലൂടെ കൊവിഡ് മഹാമാരിക്കെതിരെ ബോധവത്കരണം നടത്തുന്ന രണ്ടാം ക്ലാസുകാരന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്‌സിന്‍റെ അംഗീകാരം. മടിക്കൈ സ്വദേശി ദേവരാജിനെ തേടിയാണ് ദേശീയ അംഗീകാരം എത്തിയത്.
കഴിഞ്ഞ ലോക്ക്‌ഡൗണ്‍ കാലത്താണ് ദേവരാജ് സമൂഹ മാധ്യമങ്ങളിലൂടെ കൊവിഡ് ബോധവത്കരണം ആരംഭിച്ചത്. ബോധവത്കരണ വീഡിയോയിൽ വള്ളി ട്രൗസറുമിട്ട് മൊട്ടത്തലയുമായെത്തുന്ന ദേവരാജ് ഇന്ന് അറിയപ്പെടുന്നതും മൊട്ടൂസ് എന്ന യൂട്യൂബ് ചാനലിന്‍റെ പേരിൽ തന്നെ.
കൊവിഡ് ബോധവത്കരണം; മൊട്ടൂസിന് ദേശീയ അംഗീകാരം തുടക്കത്തിൽ കൊവിഡിനെക്കുറിച്ചുള്ള ബോധവത്കരണം ആയിരുന്നു പ്രധാന ഉള്ളടക്കമെങ്കിൽ ഇപ്പോൾ മഹാമാരിയെക്കുറിച്ചുള്ള വാർത്തകളും വാക്‌സിനേഷനെക്കുറിച്ചുള്ള വിവരങ്ങളും ഒക്കെ ഉൾപ്പെടുത്തിയാണ് ദേവരാജിന്‍റെ വീഡിയോ എത്തുന്നത്. മൂന്ന് മിനിട്ട് വരെ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് ദേവരാജ് ചെയ്യുന്നത്. ഒരുവർഷത്തോളമായി മുടങ്ങാതെ മഹാമാരിയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ സംസാരിക്കുന്ന ദേവരാജിന്‍രെ മൊട്ടൂസ് ഇതിനകം തന്നെ 91 എപ്പിസോഡുകളാണ് പിന്നിട്ടത്.
Also Read:ഭിന്നശേഷിക്കാര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് കോഴിക്കോട് തുടക്കം
ആദ്യ ലോക്ക്ഡൗണ്‍ സമയത്ത് തുടർച്ചയായി 50 ദിവസം വീഡിയോകളിലൂടെ ബോധവത്കരണം നടത്തിയ ദേവരാജിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ നിരവധി പേർ അഭിനന്ദിച്ചിരുന്നു. മേക്കാട്ട് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മൊട്ടൂസ്. കാഞ്ഞിരപ്പൊയില്‍ ഗവ. ഹൈസ്‌കൂളിലെ അധ്യാപകനായ പിതാവ് കെവി രാജേഷ് ആണ് ദേവദർശിനായി ചിത്രീകരണം നടത്തുന്നത്. അമ്മ റീജയാണ് സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നത്. സഹോദരി ദേവികരാജും എല്ലാവിധ പിന്തുണയുമായി ദേവദർശിനൊപ്പമുണ്ട്.