കാസര്‍കോട് :അറുപത്തിരണ്ടാമത് ജന്മദിനാഘോഷത്തിന്‍റെ നിറവിലാണ് മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍. പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത അദ്ദേഹത്തിന്‍റെ ചിത്രങ്ങളില്‍ ഒന്നായിരുന്നു 1992-ല്‍ പുറത്തിറങ്ങിയ വിയറ്റ്നാം കോളനി. പ്രിയ താരത്തിന് പിറന്നാള്‍ സമ്മാനമായി ആ ചിത്രത്തിലെ ഗാനം പുനരാവിഷ്‌കരിച്ചിരിക്കുകയാണ് കാഞ്ഞങ്ങാട്ടെ ഒരു കൂട്ടം മോഹന്‍ലാല്‍ ആരാധകര്‍.
ചിത്രത്തിലെ 'പാതിരാവായി നേരം' എന്ന ഗാനമാണ് ഇവര്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. ഗാന പശ്ചാത്തലവും വസ്തുക്കളുമെല്ലാം അതേപടി ഉപയോഗിച്ചിട്ടുണ്ട്. കുട്ടി അഭിനേതാക്കളാണ് പാട്ടിന്‍റെ പുതിയ പതിപ്പില്‍ അഭിനയിച്ചിരിക്കുന്നത്.
വിയറ്റ്‌നാം കോളനിയിലെ ഗാനം പുനരാവിഷ്‌കരിച്ച് മോഹന്‍ലാല്‍ ആരാധകര്‍ മോഹന്‍ലാല്‍ ആയി ആദിലും, കനകയായി ആവണിയുമാണ് ഗാനത്തില്‍ വേഷമിട്ടിരിക്കുന്നത്. കാഞ്ഞങ്ങാട് സ്വദേശിയായ അഖില്‍ മാടിയാണ് സംവിധായകന്‍. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഭിനന്ദാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.
Also read:പിറന്നാൾ ദിനത്തിൽ ലാലേട്ടന് കിടിലൻ സമ്മാനവുമായി പൃഥ്വിരാജ്
ആനി, ലാസ്യ സുനില്‍ എന്നിവരും വേഷമിട്ട ഗാനത്തിന്‍റെ ചിത്രീകരണം നടന്നത് പഴയങ്ങാടിയിലായിരുന്നു. രണ്ട് ദിവസം കൊണ്ടാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ഗാനത്തിന് അഭിനന്ദനവുമായി പല പ്രമുഖരും ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.