കേരളം

kerala

By

Published : May 20, 2022, 3:06 PM IST

ETV Bharat / state

മോഡല്‍ ഷഹാനയുടെ മരണം: 'സജാദിന് മറ്റൊരാളുടെ സഹായം കൂടി ലഭിച്ചിരുന്നുവെന്ന് സംശയം'

ഷഹാനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടില്‍ ഉറച്ച് കുടുംബം. ഷഹാന മരിച്ച സമയത്ത് മുറിയില്‍ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്ന സംശയവുമായി സഹോദരൻ ബിലാല്‍

model shahana death  shahana death brother accuses husband sajad  kozhikode model shahana suicide  മോഡൽ ഷഹാന മരണം  ഷഹാന ആത്മഹത്യ ദുരൂഹതയെന്ന് സഹോദരൻ
ഷഹാനയുടെ മരണത്തിൽ ദുരൂഹതയെന്ന് സഹോദരൻ

കാസർകോട്: മോഡലും നടിയുമായ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദിനെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഷഹാനയുടെ സഹോദരൻ ബിലാൽ. ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നില്ലെന്നും മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരാൻ കൂടുതൽ അന്വേഷണം വേണമെന്നും ബിലാൽ ആവശ്യപ്പെട്ടു.

ഷഹാനയുടെ മരണത്തിൽ ദുരൂഹതയെന്ന് സഹോദരൻ

സജാദിന് മറ്റൊരാളുടെ സഹായം ലഭിച്ചോയെന്ന് സംശയമുണ്ട്. ഷഹാന മരിക്കുന്ന സമയം ആ മുറിയിൽ രണ്ടു ചായ ഉണ്ടായിരുന്നു. സഹോദരി ചായ കുടിക്കാറില്ല. പിന്നെങ്ങനെ മുറിയിൽ രണ്ട് ചായ വന്നുവെന്നും പല കാര്യങ്ങളിലും സംശയം ഉണ്ടെന്നും ബിലാൽ.

ഞങ്ങളെയൊക്കെ തെറ്റിദ്ധരിപ്പിച്ചാണ് ഇബ്രാഹിം എന്ന് പറഞ്ഞയാൾ വിവാഹ ആലോചനയുമായി എത്തിയത്. സഹോദരി ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന് നൂറു ശതമാനം ഉറപ്പാണ്. ഭാവിയെ കുറിച്ച് ഷഹാനക്ക് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. ഇതൊക്കെ തന്നോട് പങ്കുവെച്ചിരുന്നു. സജാദിനെ കൂടുതൽ ചോദ്യം ചെയ്‌താൽ സത്യം പുറത്ത് വരും. ഇല്ലെങ്കിൽ നുണ പരിശോധന നടത്തണമെന്നും ബിലാൽ പറഞ്ഞു.

Also Read: പുതിയ വീട്ടിലേക്കെത്തിയത് ചേതനയറ്റ ശരീരം ; ഷഹാനയുടെ മൃതദേഹം ഖബറടക്കി

ABOUT THE AUTHOR

...view details