കാസർകോട്:ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എം.സി ഖമറുദ്ദീൻ എംഎൽഎയുടെ വീട്ടിൽ പൊലീസ് റെയ്‌ഡ് നടത്തി. വഞ്ചന കേസുകളിൽ ജില്ല ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ചന്തേര പൊലീസ് പരിശോധന നടത്തിയത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തിൽ ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത ഏഴ് കേസുകളിലാണ് എം.സി ഖമറുദ്ദീന്‍റെ പടന്നയിലെ വീട്ടിൽ റെയ്‌ഡ് നടന്നത്.
നിക്ഷേപ തട്ടിപ്പ്; എം.സി ഖമറുദ്ദീൻ എംഎൽഎയുടെ വീട്ടിൽ റെയ്‌ഡ് - MC Kamarudeen
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തിൽ ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത ഏഴ് കേസുകളിലാണ് എം.സി ഖമറുദ്ദീന്‍റെ പടന്നയിലെ വീട്ടിൽ റെയ്‌ഡ് നടന്നത്.
ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം.സി ഖമറുദ്ദീൻ എംഎൽഎയുടെ വീട്ടിൽ റെയ്‌ഡ്
പിന്നാലെ സ്ഥാപനത്തിന്‍റെ മാനേജിങ് ഡയറക്ടർ ടികെ പൂക്കോയ തങ്ങളുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി. റെയ്ഡ് നടക്കുന്ന ഘട്ടത്തിൽ എംഎൽഎ വീട്ടിൽ ഉണ്ടായിരുന്നില്ല. പരിശോധനയിൽ കാര്യമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. പരാതിയുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ അന്വേഷണം സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന് കൈമാറാൻ സാധ്യതയുണ്ട്.