കാസർകോട്: ബേക്കലില്‍ കടലിൽ കുളിക്കുന്നതിനിടെ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശി ഷഫീദുൽ ഇസ്‌ലാമിന്‍റെ (25) മൃതദേഹം കോട്ടികുളത്ത് പാറയിടുക്കിലാണ് കണ്ടെത്തിയത്.
ALSO READ:ലഖിംപുർ ഖേരി : ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍, 45 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കും
ഞായറാഴ്‌ച ഉച്ചയ്ക്ക് കടലിൽ കുളിക്കുമ്പോൾ സെൽഫി എടുക്കുന്നതിനിടെ ഷഫീദുൽ ഇസ്ലാം തിരയില്‍പ്പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ഉടൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
തിങ്കളാഴ്‌ച വീണ്ടും തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കിട്ടിയത്. ബേക്കൽ, പള്ളിക്കര ഭാഗങ്ങളിൽ നിർമാണ തൊഴിലാളിയാണ് ഷഫീദുൽ.