കാസർകോട്:ഹൊസങ്കടിയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിറ്റ രണ്ട് പേർ അറസ്റ്റിൽ.
മഞ്ചേശ്വരം സ്വദേശി സൂരജ് റായി(26), മഹാരാഷ്ട്ര സ്വദേശിനി സെന ഡിസൂസ(23) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്ന് 21 ഗ്രാം എംഡിഎംഎയും പണവും പിടികൂടി.
കാസർകോട് ഹൊസങ്കടിയില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വില്പന; രണ്ട് പേർ അറസ്റ്റിൽ - എംഡിഎംഎ പിടികൂടി
മഞ്ചേശ്വരം സ്വദേശി സൂരജ് റായി(26), മഹാരാഷ്ട്ര സ്വദേശിനി സെന ഡിസൂസ(23) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 21 ഗ്രാം എംഡിഎംഎയും 10,850 രൂപയും കണ്ടെത്തി.
കാസർകോട് ഹൊസങ്കടിയില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന; രണ്ട് പേർ അറസ്റ്റിൽ
രഹസ്യ വിവരത്തെ തുടർന്ന് കാസർകോട് ഡിവൈഎസ്‌പി മനോജിന്‍റെ നേതൃത്വത്തിലുള്ള സംഘം ഹൊസങ്കടിയില്‍ ഹൈ ലാന്‍ഡ് സിറ്റി ടവര്‍ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് 21 ഗ്രാം എംഡിഎംഎയും 10,850 രൂപയും കണ്ടെത്തിയത്. ഇരുവരും ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. ലഹരി മരുന്ന് വിറ്റ് ഇവർ ആർഭാട ജീവിതം നയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Also read: കോട്ടയത്ത് നൂറ് കിലോയിലധികം കഞ്ചാവുമായി യുവാക്കൾ പിടിയിൽ