കാസര്‍കോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുണ്ടായ അറസ്റ്റ് രാഷ്‌ട്രീയ പ്രേരിതമാണെന്ന് എം.സി ഖമറുദ്ദീൻ എംഎൽഎ. തിങ്കളാഴ്ച ഹൈക്കോടതിയിൽ കേസ് പരിഗണിക്കാനിരിക്കെയാണ് തന്നെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. മുൻകൂർ നോട്ടീസ് പോലും നൽകിയിരുന്നില്ല. അറസ്റ്റുകൊണ്ട് തന്നെ തളർത്താനാവില്ലെന്നും എം.സി ഖമറുദ്ദീന്‍ പറഞ്ഞു.
അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതമെന്ന് എം.സി ഖമറുദ്ദീൻ എംഎൽഎ
തിങ്കളാഴ്ച ഹൈക്കോടതിയിൽ കേസ് പരിഗണിക്കാനിരിക്കെയാണ് തന്നെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. മുൻകൂർ നോട്ടീസ് പോലും നൽകിയിരുന്നില്ലെന്നും എം.സി ഖമറുദ്ദീൻ എംഎൽഎ
അറസ്റ്റ് രാഷ്‌ട്രീയ പ്രേരിതമെന്ന് എം.സി കമറുദ്ദീൻ എംഎൽഎ
ഐപിസി 420, 34 വകുപ്പുകൾ പ്രകാരമാണ് എംഎല്‍എയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്. ചന്ദേര പൊലീസ് രജിസ്റ്റർ ചെയ്ത നാല് കേസുകളിലാണ് അറസ്റ്റ്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് എഎസ്‌പി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ കാസർകോട് ജില്ല പൊലീസ് ആസ്ഥാനത്തുവച്ച് ഖമറുദ്ദീനെ ചോദ്യം ചെയ്‌തിരുന്നു. കേസിൽ കൃത്യമായ തെളിവുകൾ ലഭിച്ചെന്നും 13 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്തിയതെന്നും എഎസ്‌പി വിവേക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.