കാസർകോട്: തുളുനാടന്‍ പോരിന് ശക്തി പകരുന്ന പോരാട്ടത്തിന് തയ്യാറായി മഞ്ചേശ്വരത്ത് മുന്നണികള്‍. ബുധനാഴ്ചയോടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വരുമെന്നാണ് സൂചന. മണ്ഡലം അനുകൂലമാക്കാന്‍ മുന്നണികള്‍ രംഗത്തിറങ്ങുമ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ പോരാട്ടം മുറുകും.
പോരാട്ടത്തിനൊരുങ്ങി മഞ്ചേശ്വരത്ത് മുന്നണികള്‍
മണ്ഡല രൂപീകരണം തൊട്ട് ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞ മഞ്ചേശ്വരം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയിലേക്ക് ചായാന്‍ ശ്രമിച്ചതാണ് ഇത്തവണത്തെ പോരിന് വീര്യമേകുന്നത്
തുടര്‍ച്ചയായി മുസ്ലീം ലീഗ് സ്ഥാനാര്‍ഥി ജയിച്ചു കയറുന്നുണ്ടെങ്കിലും ആര്‍ക്കും അത്ര ഉറപ്പ് പറയാന്‍ കഴിയുന്ന മണ്ഡലമല്ല മഞ്ചേശ്വരം. ഉപതെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മൂന്ന് മുന്നണികളുടെയും ചങ്കിടിപ്പ് കൂട്ടുന്ന ഘടകവും ആ ഉറപ്പില്ലായ്മയാണ്. മണ്ഡല രൂപീകരണം തൊട്ട് ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞ മഞ്ചേശ്വരം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയിലോക്ക് ചായാന്‍ ശ്രമിച്ചതാണ് ഇത്തവണത്തെ പോരിന് വീര്യമേറ്റുന്നത്. അതുകൊണ്ട് തന്നെ പ്രാദേശിക വികാരങ്ങളൊക്കെയും മാനിച്ച് കൊണ്ടേ നേതൃത്വങ്ങള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കൂ.
അഭിമാനപ്പോരാട്ടം നടക്കുമ്പോള്‍ സ്ഥാനാര്‍ഥി നിര്‍ണയം തലവേദനയാകുന്നത് ലീഗിനാണ്. ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍ സ്വാധീനമുള്ളയാള്‍ വേണമെന്ന പൊതുവികാരത്തിലാണ് മണ്ഡലത്തിലെ പ്രവര്‍ത്തകര്‍. പാണക്കാട് നിന്നും അറിയിപ്പ് വരുന്നത് വരെ മാത്രമേ വികാരപ്രകടനങ്ങള്‍ക്ക് അടിസ്ഥാനമുള്ളൂവെന്ന് നേതാക്കള്‍ അടക്കം പറയുന്നുണ്ടെങ്കിലും അടിയൊഴുക്കുകള്‍ ഇല്ലാതിരിക്കാന്‍ കരുതലോടെയാണ് നേതൃത്വം നീങ്ങുന്നത്. ബിജെപിയുടെ കോര്‍ കമ്മിറ്റി തീരുമാനം പാര്‍ലമെന്‍ററി ബോര്‍ഡിനെ അറിയിച്ചിട്ടുണ്ടെങ്കിലും പല പേരുകള്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയരുന്നുണ്ട്. ഏറെ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് മാത്രമാണ് ഇടതുമുന്നണിക്ക് ആശ്വാസം നല്‍കുന്ന ഘടകം. പരമാവധി പാര്‍ട്ടി വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുന്നയാളാവണം സ്ഥാനാര്‍ഥിയെന്നതാണ് ഇടത് പ്രവര്‍ത്തകരുടെ ആവശ്യം.
TAGGED:
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്