കാസര്‍കോട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ സുരക്ഷക്കായി അര്‍ധസൈനിക വിഭാഗമെത്തി. മൂന്ന് കമ്പനി അര്‍ധ സൈനികരാണ് മഞ്ചേശ്വരത്ത് എത്തിയത്. തുടര്‍ച്ചയായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ ഹൊസങ്കടി, ഉപ്പള, ബന്തിയോട് എന്നിവിടങ്ങളില്‍ സേന റൂട്ട് മാര്‍ച്ചും നടത്തി. പ്രശ്‌നസാധ്യത ബൂത്തുകളിലും തെരഞ്ഞെടുപ്പ് ദിവസം സുരക്ഷക്കായി അര്‍ധസൈനികരെ നിയോഗിക്കും.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്; സുരക്ഷക്കായി അര്‍ധ സൈനിക വിഭാഗമെത്തി
മഞ്ചേശ്വരം മണ്ഡലത്തില്‍ തുടര്‍ച്ചയായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ സേന റൂട്ട് മാര്‍ച്ച് നടത്തി.
ഉപതെരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് അര്‍ധസൈനിക വിഭാഗമെത്തി
അതിര്‍ത്തി മേഖലകളിലെ പതിവ് കുറ്റവാളികള്‍, ദീര്‍ഘകാലമായി തീര്‍പ്പ് കല്‍പ്പിക്കാത്ത കേസുകളിലെ കുറ്റവാളികള്‍, സജീവ അന്തര്‍ സംസ്ഥാന കുറ്റവാളികള്‍ എന്നിവരുടെ വിവരങ്ങള്‍ കാസര്‍കോട്-ദക്ഷിണ കന്നഡ ജില്ലകള്‍ പരസ്‌പരം കൈമാറി. ഇരുജില്ലകളെയും ബന്ധിപ്പിക്കുന്ന വാഹനഗതാഗതമുള്ള പാതകളില്‍ ചെക്ക് പോസ്റ്റ് സ്ഥാപിച്ച് പരിശോധനകള്‍ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Last Updated : Oct 11, 2019, 2:13 PM IST