കാസര്‍കോട്: മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബളാൽ പാൽചുരം തട്ടിലെ പാറയ്ക്കൽ കുട്ടിച്ചൻ എന്ന കെ.ജെ വർഗീസിനെയാണ് (56) ഞായറാഴ്ച ഉച്ചയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഭാര്യയും മക്കളും പുറത്ത് ജോലി ചെയ്യുന്നതിനാൽ കുട്ടിച്ചൻ തനിച്ചാണ് വീട്ടിൽ താമസം.
മധ്യവയസ്കന്‍ മരിച്ച നിലയില്‍ - മധ്യവയസ്കന്‍ മരിച്ച നിലയില്‍
ബളാൽ പാൽചുരം തട്ടിലെ പാറയ്ക്കൽ കുട്ടിച്ചൻ എന്ന കെ.ജെ വർഗീസിനെയാണ് (56) ഞായറാഴ്ച ഉച്ചയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.
മധ്യവയസ്കന്‍ മരിച്ച നിലയില്‍
ഞായറാഴ്ച ഉച്ചയായിട്ടും കുട്ടിച്ചൻ വീട്ടിൽ നിന്നും പുറത്തിറങ്ങുത് കാണാത്തതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ചപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വെള്ളരിക്കുണ്ട് പൊലീസിൽ വിവരം അറിയിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് ടെസ്റ്റിന് ശേഷം പോസ്റ്റു മോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളു.