കാസർകോട്: റിസോർട്ടുകൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന നടത്തിയ യുവാവ് പിടിയിൽ. കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി സികെ റിയാസ് (27)ആണ് അറസ്‌റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 75 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം ഹാഷിഷ് ഓയിലും പൊലീസ് പിടികൂടി.
കാസർകോട് റിസോർട്ടുകൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന; യുവാവ് അറസ്‌റ്റിൽ - ഹാഷിഷ് ഓയിൽ
ബേക്കൽ കോട്ടക്ക് സമീപത്തെ റിസോർട്ടിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്നതിനിടെയാണ് പടന്നക്കാട് സ്വദേശി സികെ റിയാസിനെ പൊലീസ് പിടികൂടിയത്.
കാസർകോട് റിസോർട്ടുകൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന; യുവാവ് അറസ്‌റ്റിൽ
രഹസ്യവിവരത്തെ തുടർന്ന് ബേക്കൽ പൊലീസ് നടത്തിയ റെയ്‌ഡിലാണ് പ്രതിയെ പിടികൂടിയത്. ബേക്കൽ കോട്ടക്ക് സമീപത്തെ റിസോർട്ടിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പ്രതി ബാംഗ്ലൂരിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് ജില്ലയിൽ വിതരണം ചെയ്‌ത് വരികയാണെന്നും പൊലീസ് പറഞ്ഞു.
പരിശോധനയിൽ എസ്ഐമാരായ രാമചന്ദ്രൻ, ജോൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുധീർ ബാബു, സിവിൽ പൊലീസ് ഓഫിസർമാരായ മനോജ്, സുഭാഷ്, ദിലീദ്, നികേഷ്, നിഷാന്ത്, റിനീത് എന്നിവരും ഉണ്ടായിരുന്നു.