കാസർകോട്:വെള്ളരിക്കുണ്ടിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. ബളാൽ സ്വദേശി കരുണാകരനെയാണ് (50) വെള്ളരിക്കുണ്ട് പൊലീസ് പോക്‌സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. കരുണാകരന്‍റെ ഭാര്യ കടയിലും മകൾ ജോലിക്കും പോയ സമയത്ത് മകളുടെ മകളോടൊപ്പം വീട്ടിൽ കളിക്കാനെത്തിയ 15 കാരിയെയാണ് ഇയാള്‍ പീഡിപ്പിക്കാൻ ശ്രമിച്ചത്.
15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ - ബളാൽ സ്വദേശി കരുണാകരൻ
ബളാൽ സ്വദേശി കരുണാകരൻ (50) ആണ് അറസ്റ്റിലായത്. വെള്ളരിക്കുണ്ട് പൊലീസാണ് പോക്‌സോ വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
ഇവിടെ നിന്നും ഓടിരക്ഷപ്പെട്ട പെൺകുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. തുടർന്നാണ് വെള്ളരിക്കുണ്ട് പൊലീസിൽ പരാതി നൽകിയത്. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Also Read:ഒരാഴ്‌ചക്കിടെ രണ്ടാമത്തെ സംഭവം; കോതമംഗലം രൂപതയുടെ പള്ളികൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം