കാസർകോട് :തൃക്കാക്കരയിൽ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. തോൽവി പരിശോധിക്കുമെന്നും തോൽവിയിൽ നിന്ന് ഇടതുമുന്നണി പാഠം പഠിക്കണമെങ്കിൽ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'കണക്കുകൂട്ടലുകൾ തെറ്റി; തൃക്കാക്കരയിലേത് അപ്രതീക്ഷിത പരാജയമെന്ന്' എം.എ ബേബി - MA Baby on k rail project
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പാർട്ടിയുടെ തോൽവിയിലും കെ റെയിൽ പദ്ധതിയിൽ നിലനിൽക്കുന്ന ആശങ്കകളിലും പ്രതികരണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി
'തൃക്കാക്കരയിൽ നടന്നത് അപ്രതീക്ഷിതമായ പരാജയമാണ്. തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നേതൃത്വം നൽകുന്നത് സ്വാഭാവിക നടപടിയാണ്. എന്നാൽ അത് സർക്കാരിന്‍റെ വിലയിരുത്തലാണെന്ന് പറഞ്ഞുവെന്ന രീതിയിൽ വ്യാഖ്യാനിച്ചുവെന്നും' എം.എ ബേബി പറഞ്ഞു.
സിൽവർ ലൈനിൽ പ്രതികരിച്ച അദ്ദേഹം, പാരിസ്ഥിതിക പ്രശ്‌നങ്ങൾ പരിഗണിച്ചുകൊണ്ടാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നും പറഞ്ഞു. 'സിൽവർ ലൈൻ ഭാവി കേരളത്തിന്‍റെ ആസ്‌തിയാണ്. ജനങ്ങളുടെ ആശങ്ക പരിഹരിച്ച്, പരിസ്ഥിതി സന്തുലിതാവസ്ഥ കാത്തുസൂക്ഷിച്ച് മാത്രമേ പദ്ധതി നടപ്പിലാക്കൂവെന്നും പരിസ്ഥിതിയെ അട്ടിമറിച്ച് പദ്ധതി നടപ്പിലാക്കില്ലെന്നും എം.എ ബേബി വ്യക്തമാക്കി.