കാസര്‍കോട്:ലോക് ഡൗണിൽ പ്രതിസന്ധിയിലായ ജീവിതം തിരിച്ചുപിടിക്കാൻ ലോട്ടറി വിൽപനക്കാർ. 60 ദിവസങ്ങൾക്ക് ശേഷം ലോക് ഡൗൺ ഇളവുകൾ വന്നതോടെയാണ് ലോട്ടറി വിൽപന പുനരാരംഭിച്ചത്. നേരത്തെ വിറ്റഴിക്കാനാവാതെ കെട്ടിക്കിടന്ന പഴയ ടിക്കറ്റുകളാണ് പുതിയ നറുക്കെടുപ്പിനായി വിൽപന നടത്തുന്നത്.
പ്രതിസന്ധിയിലായ ജീവിതം തിരിച്ചുപിടിക്കാൻ ലോട്ടറി വിൽപനക്കാർ - കൊവിഡ് -19
ജൂൺ രണ്ടിനാണ് ലോട്ടറി നറുക്കെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്. പഴയ ടിക്കറ്റുകൾ വിറ്റുതീർക്കുന്നതിന് 12 ദിവസത്തെ സമയം വിൽപനക്കാർക്ക് ലഭിക്കും.
ജൂൺ രണ്ടിനാണ് ലോട്ടറി നറുക്കെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്. പഴയ ടിക്കറ്റുകൾ വിറ്റുതീർക്കുന്നതിന് 12 ദിവസത്തെ സമയം വിൽപ്പനക്കാർക്ക് ലഭിക്കും. എന്നാൽ ആളുകൾ കൂടുതലായി പുറത്തിറങ്ങിയാൽ മാത്രമേ മുൻകാലങ്ങളിലെ വിൽപനയ്‌ക്കൊപ്പമെത്താന്‍ സാധിക്കൂ എന്ന് ഏജന്‍റുമാര്‍ പറയുന്നു.
ഏജന്‍റുമാരുടെ പക്കലുള്ളതിൽ 30 ശതമാനം ടിക്കറ്റ് തിരിച്ചെടുക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ ബാക്കി ടിക്കറ്റുകൾ എങ്ങനെ വിറ്റുതീർക്കുമെന്നത് ഏജന്‍റുമാരെ ആശങ്കയിലാഴ്ത്തുന്നു. അതേസമയം ബസുകളിലടക്കം വിൽപ്പന നടത്തുന്ന ചെറുകിട ലോട്ടറി വിതരണക്കാർക്ക് ഈ ഇളവിലും പിടിച്ചു നിൽക്കാൻ ആകില്ല. തങ്ങളുടെ കൈവശം ബാക്കിയായ മുഴുവൻ ടിക്കറ്റുകളും തിരിച്ചെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.