കേരളം

kerala

ETV Bharat / state

പൊള്ളുന്ന ചൂടിലും ആവേശമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സതീഷ്ചന്ദ്രന്‍റെ റോഡ് ഷോ - കെ.പി.സതീഷ്ചന്ദ്രനും

ജനാധിപത്യത്തെ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മോദിഭരണത്തിന് അവസാനം കുറിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ.

പൊള്ളുന്ന ചൂടിലും ആവേശമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സതീഷ്ചന്ദ്രന്‍റെ റോഡ് ഷോ

By

Published : Mar 13, 2019, 4:36 AM IST

തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങള്‍ സജീവമാക്കി ഇടതുമുന്നണി. കാസര്‍കോഡ് ലോകസഭാ മണ്ഡലം കണ്‍വെന്‍ഷന് പിന്നാലെ സ്ഥാനാര്‍ഥിയെയും ആനയിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ റോഡ് ഷോയും നടത്തി. നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള വോട്ടഭ്യര്‍ഥനയാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്.

പൊള്ളുന്ന കാലാവസ്ഥയിലും തെരഞ്ഞെടുപ്പ് ആവേശത്തിലാണ് കാസര്‍കോഡ് ഇടത് സ്ഥാനാര്‍ഥി കെ.പി.സതീഷ്ചന്ദ്രനും പ്രവര്‍ത്തകരും. നേരത്തെ തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ ആദ്യവട്ട വോട്ടഭ്യര്‍ഥനയുമായി പ്രധാന കാമ്പസുകളിലും നഗരങ്ങളിലും സ്ഥാനാര്‍ഥി എത്തി.

പൊള്ളുന്ന ചൂടിലും ആവേശമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സതീഷ്ചന്ദ്രന്‍റെ റോഡ് ഷോ

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണത്തിന് പിന്നാലെ കണ്‍വെന്‍ഷനുകള്‍ക്കും തുടക്കമായി. കണ്‍വെന്‍ഷന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തെ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മോദിഭരണത്തിന് അവസാനം കുറിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പെന്നും അത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details