കേരളം

kerala

ETV Bharat / state

ബളാൽ - രാജപുരം റോഡിൽ ഉരുൾപൊട്ടൽ - കാസര്‍കോട് വാര്‍ത്തകള്‍

പ്രദേശത്തെ വൈദ്യുതി ബന്ധവും തകരാറിലായി.

Land Slide news  Landslide on Balal-Rajapuram road kasargod  kasargod news  കാസര്‍കോട് വാര്‍ത്തകള്‍  ഉരുള്‍പൊട്ടല്‍
ബളാൽ - രാജപുരം റോഡിൽ ഉരുൾപൊട്ടൽ

By

Published : Sep 12, 2020, 7:48 PM IST

കാസര്‍കോട്: ബളാൽ - രാജപുരം റോഡിൽ കോട്ടക്കുന്നിൽ ഉരുൾപൊട്ടൽ. കല്ലും മണ്ണും ജനവാസ മേഖലയിലേക്ക് പതിച്ചെങ്കിലും ആളപായമില്ല. ഒരു ഓട്ടോറിക്ഷ പൂർണമായും മണ്ണിനടിയിൽ ആയി. തലനാരിഴയ്ക്കാണ് രണ്ടു കുടുംബങ്ങൾ രക്ഷപ്പെട്ടത്. പ്രദേശത്തെ മൂന്ന് കുടുംബങ്ങളോട് മാറി താമസിക്കാൻ വെള്ളരിക്കുണ്ട് തഹസിൽദാർ നിർദേശം നൽകി. ബളാൽ രാജപുരം റോഡിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മലവെള്ളപ്പാച്ചിലിൽ മരങ്ങൾ കടപുഴകി വൈദ്യുതി തൂണുകൾക്ക് കേടുപാടുകൾ പറ്റിയതിനാൽ പ്രദേശത്തെ വൈദ്യുതി ബന്ധവും തകരാറിലായി.

ബളാൽ - രാജപുരം റോഡിൽ ഉരുൾപൊട്ടൽ

ABOUT THE AUTHOR

...view details