കാസർകോട്:ചുള്ളി മരുതോം വനത്തിൽ ഉരുൾപൊട്ടലിനെ തുടർന്ന് ജനവാസമേഖലയിലേക്ക് വെള്ളവും മണ്ണും കല്ലും കുത്തിയൊലിക്കുന്നു. വെള്ളരിക്കുണ്ട് താലൂക്കിൽ ഉൾപ്പെടുന്നതാണ് ഈ മേഖല. റോഡുകൾക്കും രണ്ട് വീടുകൾക്കും വലിയ നാശം സംഭവിച്ചിട്ടുണ്ട്.
കാസർകോട് ചുള്ളി മരുതോം വനത്തിൽ ഉരുൾപൊട്ടൽ; മലവെള്ളം കുത്തിയൊലിച്ചത് ജനവാസ കേന്ദ്രത്തിലേക്ക്
ചുള്ളി മരുതോം വനത്തിൽ ഉരുൾപൊട്ടൽ. ഉരുൾപൊട്ടലിനെ തുടർന്ന് റോഡുകൾക്കും പ്രദേശത്തെ രണ്ട് വീടുകൾക്കും നാശനഷ്‌ടം സംഭവിച്ചു.
കാസർകോട് ചുള്ളി മരുതോം വനത്തിൽ ഉരുൾപൊട്ടൽ; ആളപായമില്ല
ഇരുപതോളം കുടുംബങ്ങളെ ചുള്ളി സ്‌കൂളിലേക്ക് മാറ്റി പാർപ്പിച്ചു. തഹസിൽദാർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് പ്രസിഡന്‍റ് തുടങ്ങിയവർ സ്ഥലത്തുണ്ട്. കലക്‌ടറേറ്റിൽ കൺട്രോൾ റൂം തുറന്നു.