ഓണ വിപണി ലക്ഷ്യമിട്ട് പള്ളിക്കര പഞ്ചായത്തിന്‍റെ വെണ്ട കൃഷി
ഓണക്കാലത്ത് വിഷാംശമില്ലാത്ത പച്ചക്കറി വിപണനത്തിന് എത്തിക്കുകയാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്.
കാസര്‍കോട്: രണ്ടുമാസം മുന്‍പാണ് പള്ളിക്കര കൃഷിഭവന്‍ പരിധിയിലെ ഒന്‍പത് ഹെക്ടറിൽ ഓണവിപണി ലക്ഷ്യമിട്ട് വെണ്ട കൃഷി ആരംഭിച്ചത്. ബട്ടത്തൂര്‍, പാക്കം, പനയാല്‍, നെല്ലിയടുക്കം തുടങ്ങിയ പ്രദേശങ്ങളിലെ എഴുപതോളം കര്‍ഷകരാണ് വെണ്ടകൃഷി മാത്രം ചെയ്യുന്നത്. ദിവസം ഒരു ടണ്‍ വീതം വെണ്ടക്ക ലഭിക്കുന്നതായി കഴിഞ്ഞ അഞ്ചുവര്‍ഷമായി രണ്ടര ഏക്കറില്‍ വെണ്ട കൃഷി നടത്തുന്ന രാജേന്ദ്രന്‍ പറഞ്ഞു. കുന്നിന്‍ പ്രദേശങ്ങളില്‍ കൃഷി നടത്തിയതിനാല്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടായില്ലെന്ന് കൃഷി ഓഫീസര്‍മാരും പറയുന്നു. ഓണക്കാലത്ത് വിഷാംശമില്ലാത്ത പച്ചക്കറി വിപണനത്തിന് എത്തിക്കുകയാണ് സ്വാശ്രയ കൃഷിയിലൂടെ കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. കൃഷി പ്രോത്സാഹനത്തിനായി പതിനയ്യായിരം രൂപ വീതം കര്‍ഷകര്‍ക്ക് നല്‍കുന്നുമുണ്ട്.