വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഭീഷണി ഇനി 'കുപ്പി' പരിഹരിക്കും - പ്ലാസ്റ്റിക് കുപ്പികള്‍ പുനഃചംക്രമണത്തിനായാണ് കൈമാറുന്നത്
'കുപ്പി' പദ്ധതി നടപ്പാക്കുന്നത് ഹരിതകേരള മിഷന്‍. വിദ്യാര്‍ഥികള്‍ പദ്ധതിയിലൂടെ ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പുനഃചംക്രമണത്തിനായി കൈമാറും
കാസര്‍കോട്: ലോകം ഇന്ന് നേരിടുന്ന വലിയ ഭീഷണികളില്‍ ഒന്നാണ് പ്ലാസ്റ്റിക്ക് മാലിന്യം. ഈ സാഹചര്യത്തിലാണ് ഉപയോഗ ശേഷം പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയുന്നതിനെതിരെ കുപ്പി പദ്ധതിയുമായി ഹരിതകേരള മിഷന്‍ രംഗത്ത് വന്നിരിക്കുന്നത്. കാസര്‍കോട് യൂണിക് പ്രൊഗ്രാം ഫോര്‍ പ്ലാസ്റ്റിക് ബോട്ടില്‍ ഫ്രീ യഞ്ജ കുപ്പി എന്ന പേരിലാണ് പ്ലാസ്റ്റികിനെതിരായ ബോധവത്കരണം. സംസ്ഥാനത്ത് ആദ്യമായാണ് ഹരിത കേരള മിഷന്‍റെ നേതൃത്വത്തില്‍ ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നത്. പൊതുഇടങ്ങളില്‍ നിന്നും ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച് പുനഃചംക്രമണം നടത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.