കേരളം

kerala

ETV Bharat / state

നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് വീട്ടിലേക്ക് ഇടിച്ചുകയറി - ksrtc bus accident kasarkod

അപകടത്തില്‍ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി

By

Published : Nov 4, 2019, 12:42 PM IST

കാസര്‍കോട്: നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് വീട്ടിലേക്ക് ഇടിച്ചുകയറി. കോട്ടയത്ത് നിന്നും പാണത്തൂരിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ബസ് കൊവ്വല്‍ പള്ളിക്ക് സമീപത്തെ ഹൈദറിന്‍റെ വീട്ടിലേക്കാണ് ഇടിച്ച് കയറിയത്. അപകടത്തില്‍ പരിക്കേറ്റ യാത്രക്കാരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി വൈദ്യുതി പോസ്റ്റുകളും അപകടത്തില്‍ തകര്‍ന്നു.

ABOUT THE AUTHOR

...view details