കേരളം

kerala

ETV Bharat / state

ലേലത്തില്‍ പിടിച്ച പണം നല്‍കിയില്ല; കെഎസ്എഫ്ഇക്കെതിരെ ഇടപാടുകാര്‍

ലേലം വിളിച്ചാല്‍ 30 ദിവസത്തിനകം പണം നല്‍കണമെന്നും 40 ദിവസം കഴിഞ്ഞും പണം നല്‍കിയില്ലെങ്കില്‍ പുനര്‍ ലേലം നടത്തണമെന്നാണ് ചട്ടമെങ്കിലും കാസര്‍കോട് ശാഖയില്‍ അതും നടപ്പിലാകുന്നില്ല.

കെ എസ് എഫ് ഇ

By

Published : Jul 12, 2019, 11:53 AM IST

Updated : Jul 12, 2019, 2:06 PM IST

കാസര്‍കോട്: ലേലത്തില്‍ പിടിച്ച ചിട്ടിപ്പണം സംസ്ഥാന സർക്കാർ സ്ഥാപനമായ കെഎസ്എഫ്ഇ നല്‍കുന്നില്ലെന്ന് ഉപഭോക്താക്കളുടെ പരാതി. വലിയ ചിട്ടികള്‍ പിടിച്ചു കഴിഞ്ഞാല്‍ ഈടായി നല്‍കുന്ന വസ്തുരേഖകള്‍ പലവിധ കാരണങ്ങള്‍ പറഞ്ഞ് തള്ളുകയാണെന്നാണ് പരാതി. കണ്‍സ്യുമര്‍ ഫോറം രൂപീകരിച്ച് നിയമപോരാട്ടം നടത്താനുള്ള ഒരുക്കത്തിലാണ് ഇടപാടുകാര്‍.

ലേലത്തില്‍ പിടിച്ച പണം നല്‍കിയില്ല; കെഎസ്എഫ്ഇക്കെതിരെ ഇടപാടുകാര്‍

കാസര്‍കോട് ചൗക്കി സ്വദേശി എടി ഫിലിപ്പ് ആണ് ആദ്യം പരാതിയുമായി മുന്നോട്ട് വന്നത്. പത്ത് ലക്ഷം രൂപയുടെ ചിട്ടി 40 ശതമാനം കുറച്ച് ലേലത്തില്‍ പിടിച്ചെങ്കിലും രണ്ട് മാസമായി പണം നല്‍കാതെ പിടിച്ചുവെച്ചിരിക്കുകയാണെന്ന് ഫിലിപ്പ് പറയുന്നു. തുകക്ക് തുല്യമായ ഈടായി തന്‍റെ ഉടമസ്ഥതയില്‍ കലക്ടറേറ്റിന് സമീപത്തെ 30 ലക്ഷം രൂപ വിലമതിക്കുന്ന അഞ്ച് സെന്‍റ് സ്ഥലത്തിന്‍റെ രേഖകള്‍ നല്‍കിയെങ്കിലും പലവിധ കാരണങ്ങള്‍ പറഞ്ഞ് മടക്കുകയാണെന്നാണ് പരാതി.

ലേലം വിളിച്ചാല്‍ 30 ദിവസത്തിനകം പണം നല്‍കണമെന്നും 40 ദിവസം കഴിഞ്ഞും പണം നല്‍കിയില്ലെങ്കില്‍ പുനര്‍ ലേലം നടത്തണമെന്നാണ് ചട്ടമെങ്കിലും കാസര്‍കോട് ശാഖയില്‍ അതും നടപ്പിലാകുന്നില്ല. ലളിതമായ ജാമ്യ വ്യവസ്ഥകള്‍ എന്ന് കാണിച്ച് ചിട്ടിയില്‍ ചേര്‍ത്ത ശേഷം ലേലം വിളിച്ചെടുത്ത പണം നല്‍കാതെ ഉദ്യോഗസ്ഥര്‍ ഇടപാടുകാരെ മടക്കുന്നത് നിത്യ സംഭവമാണെന്നും ആരോപണമുണ്ട്.

Last Updated : Jul 12, 2019, 2:06 PM IST

ABOUT THE AUTHOR

...view details