കാസർകോട്: കാസർകോട് പുതിയങ്ങാടിയില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ മൊഴിയെടുപ്പിന് ഹാജരാവാത്ത അബ്ദുല്‍ സമദിനായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കള്ളവോട്ട് സംഭവത്തിലെ ആദ്യ അറസ്റ്റ് വാറാണ്ടാണിത്. ജില്ല കലക്ടറുടെ നിര്‍ദേശപ്രകാരമാണ് വാറണ്ട് പുറപ്പെടുവിച്ചരിക്കുന്നത്.
കാസർകോട് കള്ളവോട്ടില്‍ അറസ്റ്റ് വാറണ്ട്
കള്ളവോട്ട് കേസിൽ ഹിയറിങ്ങിന് ഹാജരാകാത്ത അബ്ദുല്‍ സമദിനായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
അതേസമയം കള്ളവോട്ട് ചെയ്തുവെന്ന് സ്ഥിരീകരിച്ച മുഹമ്മദ് ഫായിസിന്‍റേയും ആഷിക്കിന്‍റേയും മൊഴിയെടുപ്പ് ഇന്നും തുടരും. കല്യാശ്ശേരി പുതിയങ്ങാടി ജമാ അത്ത് സ്കൂളിലെ 69, 70 ബൂത്തുകളിലാണ് ഇവര്‍ കള്ളവോട്ട് ചെയ്തതെന്നാണ് ആരോപണം. ഇതില്‍ മുഹമ്മദ് ഫായിസ് ലീഗ് പ്രവര്‍ത്തകനല്ല സിപിഎം അനുഭാവിയാണെന്ന വാദം ഉയര്‍ന്നിരുന്നു. ഈ വാദത്തെ സിപിഎം നിഷേധിച്ചു. ആഷിക് മറന്നു വെച്ച തിരിച്ചറിയല്‍ രേഖ തിരികെയെടുക്കാനാണ് ബൂത്തില്‍ വീണ്ടും കയറിയെതെന്നാണ് പറയുന്നത്. മൊഴിയെടുപ്പില്‍ ഇരുവരും തങ്ങളുടെ വാദം സമര്‍ഥിക്കും.