കേരളം

kerala

ETV Bharat / state

കാസർകോടിന് ആശ്വാസമായി കൊവിഡ്‌ പരിശോധന ഫലം

പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ പ്രസവ സംബന്ധമായ ചികിത്സ കാസര്‍കോട് സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

Covid  കാസർകോട്  കോവിഡ്‌  kasargod  kasarcode  covid-update
കാസർകോടിന് ആശ്വാസമായി കോവിഡ്‌ പരിശോധന ഫലം

By

Published : Mar 25, 2020, 9:58 PM IST

കാസർകോട്: കാസർകോടിന് ആശ്വാസമായി കൊവിഡ്‌ പരിശോധന ഫലം. ജില്ലയിൽ ഇന്ന് പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇന്ന് 49 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ജില്ലയിൽ 3794 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 94 പേര്‍ ആശുപത്രികളിലും, 3700 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. പുതിയതായി ഒമ്പത് പേരെ കൂടി ഇന്ന് ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രി കോവിഡ് 19 ആശുപത്രിയാക്കി മാറ്റുന്നതിന്‍റെ ഭാഗമായി പ്രസവ സംബന്ധമായ ചികിത്സയും , ശിശു രോഗവിഭാഗ സേവനവും കാസര്‍കോട് സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

ജനറല്‍ ആശുപത്രിയില്‍ 212 ബെഡുകളും ഒരു ഹൈ എന്‍ഡ് മോഡ് വെന്‍റിലേറ്ററും ഒരു പോര്‍ട്ടബിള്‍ എക്‌സ് റേയും സജ്ജീകരിക്കും.ഹോസ്‌ദുർഗ്,വെള്ളരിക്കുണ്ട് താലൂക്കുകളിലെ എല്ലാ കൊറോണ കെയര്‍ സെന്‍ററുകളും ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കും. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ കൊറോണ കെയര്‍ സെന്‍ററുകൾ കാസര്‍കോട് ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.


ABOUT THE AUTHOR

...view details