കേരളം

kerala

ETV Bharat / state

കാസര്‍കോട് ഇന്ന് 6 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ ആകെ 2736 പേരാണ് നിരീക്ഷണത്തിലുള്ളത്.

കോവിഡ്‌  Kovid confirmed 6 more people in Kasargod today  കാസര്‍കോട് ഇന്ന് 6 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കാസര്‍കോട് ഇന്ന് 6 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Mar 24, 2020, 10:38 PM IST

കാസര്‍കോട്: ജില്ലയില്‍ 6 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 44 ആയി. ചന്ദ്രഗിരി ( 2), പുളിക്കൂര്‍ (2),പുല്ലൂർ (1), കുഡ്‌ലു (1) സ്വദേശികളിൽ ആണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ പുല്ലൂർ, കുഡ്‌ലു സ്വദേശികൾ കോഴിക്കോട് ചികിത്സയിലാണ്. ജില്ലയിൽ ആകെ 2736 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2651 പേർ വീടുകളിലും 85 പേർ ആശുപത്രികളിലും ആണ്.

അതേസമയം ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ ജില്ലയിലുണ്ട്. ഐ.ജി അശോക് യാദവിന്‍റെ നേതൃത്വത്തില്‍ നാല് ഐപിഎസ് ഉദ്യോഗസ്ഥർ കാസര്‍കോട് ക്യാമ്പ് ചെയ്യുന്നുണ്ട്. ജില്ലയിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് 4 കേസുകൾ രജിസ്റ്റർ ചെയ്തു.

For All Latest Updates

ABOUT THE AUTHOR

...view details