കേരളം

kerala

ETV Bharat / state

'സുരേന്ദ്രന്‍റേത് വിലകെട്ട ആരോപണം' ; പുകമറ സൃഷ്‌ടിച്ച് സിൽവർലൈൻ പദ്ധതി ഇല്ലാതാക്കാനാവില്ലെന്ന് കോടിയേരി - പുകമറ സൃഷ്‌ടിച്ച് സിൽവർലൈൻ പദ്ധതിയെ ഇല്ലാതാക്കാനാവില്ലെന്ന് കോടിയേരി

തനിക്കെതിരായ കെ സുരേന്ദ്രന്‍റെ ആരോപണത്തിന് മറുപടിയുമായി കോടിയേരി ബാലകൃഷ്‌ണന്‍

KODIYERI BALAKRISHNAN REPLY TO K SURENDRAN  KODIYERI BALAKRISHNAN  K SURENDRAN  KODIYERI BALAKRISHNAN ABOUT K RAIL  സുരേന്ദ്രന്‍റേത് വിലകെട്ട ആരോപണമെന്ന് കോടിയേരി  പുകമറ സൃഷ്‌ടിച്ച് സിൽവർലൈൻ പദ്ധതിയെ ഇല്ലാതാക്കാനാവില്ലെന്ന് കോടിയേരി  കെ റെയിൽ
സുരേന്ദ്രന്‍റേത് വിലകെട്ട ആരോപണം; പുകമറ സൃഷ്‌ടിച്ച് സിൽവർലൈൻ പദ്ധതിയെ ഇല്ലാതാക്കാനാവില്ലെന്ന് കോടിയേരി

By

Published : Mar 23, 2022, 3:37 PM IST

കാസർകോട് : കെ റെയിലിൽ സംസ്ഥാന സർക്കാരിനെതിരായ ആരോപണത്തിൽ കെ. സുരേന്ദ്രന് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കെ.സുരേന്ദ്രന്‍റെ ആരോപണം വിലകെട്ടതാണെന്നും ആളുകൾക്ക് വിശ്വസനീയമായ തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കാനെങ്കിലും പഠിക്കണമെന്നും കോടിയരി പറഞ്ഞു.

വില കുറഞ്ഞ ആരോപണങ്ങൾ ഉന്നയിച്ച്‌ പുകമറ സൃഷ്‌ടിച്ച് പദ്ധതി ഇല്ലാതാക്കാനാവില്ല. ഡിപിആർ അംഗീകരിച്ച് കേന്ദ്രാനുമതി ലഭിക്കാതെ പദ്ധതി തുടങ്ങാൻ കഴിയുമോ എന്ന് അന്വേഷിക്കണം. ആരോപണങ്ങൾ അന്വേഷിക്കാൻ സിബിഐ അടക്കം ഏജൻസികൾ അവരുടെ കയ്യിൽ ഉണ്ടല്ലോയെന്നും കോടിയേരി പറഞ്ഞു.

സുരേന്ദ്രന്‍റേത് വിലകെട്ട ആരോപണം; പുകമറ സൃഷ്‌ടിച്ച് സിൽവർലൈൻ പദ്ധതിയെ ഇല്ലാതാക്കാനാവില്ലെന്ന് കോടിയേരി

ALSO READ:'കല്ലിന് ക്ഷാമമില്ല, പിഴുതുമാറ്റിയാലും ഇടും' ; വിമോചന സമരം നടക്കില്ലെന്ന് കോടിയേരി

കെ റെയിലിന് അനുമതി കിട്ടും എന്നത് കള്ള പ്രചാരണമാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കോടിയേരി ശ്രമിക്കുന്നതെന്നുമായിരുന്നു സുരേന്ദ്രന്‍റെ ആരോപണം. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍റേത് ഭീഷണിയുടെ സ്വരമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details