കാസര്‍കോട്:ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത്ബാബുവിന് രണ്ട് പുരസ്കാരങ്ങൾ. ജില്ലയില്‍ നടത്തി വരുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് പുരസ്കാരങ്ങൾ. കേന്ദ്ര ജലശക്തി മന്ത്രാലയം, ഇസ്രയേല്‍ എംബസി എന്നിവ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന ഇലെറ്റ്‌സ് വാട്ടര്‍ ഇന്നവേഷന്‍ ദേശീയ പുരസ്‌കാരം, അക്വാസ്റ്റാര്‍ വാട്ടര്‍ വാരിയര്‍ പുരസ്‌കാരം എന്നിവയാണ് സജിത് ബാബുവിന് ലഭിച്ചത്.
പുരസ്കാരങ്ങളുടെ നിറവിൽ കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത് ബാബു - കാസര്‍കോട് വാർത്തകൾ
കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത് ബാബുവിന് ഇലെറ്റ്‌സ് വാട്ടര്‍ ഇന്നവേഷന്‍ ദേശീയ പുരസ്‌കാരവും അക്വാസ്റ്റാര്‍ വാട്ടര്‍ വാരിയര്‍ പുരസ്‌കാരവും
ജില്ലയില്‍ നടത്തിയ മഴക്കൊയ്ത്ത്, തടയണ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ജലസംരക്ഷണ പ്രവര്‍ത്തനം പരിഗണിച്ചാണ് പുരസ്‌കാരങ്ങൾ. മഴവെള്ളക്കൊയ്ത്തിന് വിവിധ മാര്‍ഗം അവലംബിച്ച് ജലക്ഷാമം പരിഹരിക്കാന്‍ നടത്തിയ പ്രയത്‌നങ്ങളെ കണക്കിലെടുത്തായിരുന്നു പുരസ്കാരം. ഈ വിഭാഗത്തില്‍ കുണ്ടംകുഴിയിലെ കുഞ്ഞമ്പുവും പുരസ്‌കാരത്തിന് അര്‍ഹനായി. ലോക ജലദിനാചരണത്തിന്‍റെ ഭാഗമായി ശനിയാഴ്ച പാലക്കാട് ധോനിയിലെ ലീഡ് കോളജ് ഓഫ് മാനേജ്‌മെന്‍റില്‍ നടക്കുന്ന ചടങ്ങില്‍ ഇരുവര്‍ക്കും മൊമന്‍റോയും പ്രശംസാപത്രവും സമ്മാനിക്കും.