കാസർകോട്: കാസർകോട് ജില്ലയിലെ അതീവ പ്രശ്ന ബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോർട്ട് വരാണാധികാരിക്ക് ഇന്ന് കൈമാറും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശ പ്രകാരമാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ 43 അതീവ പ്രശ്ന ബാധിത ബൂത്തുകളിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചത്. കലക്ടറേറ്റിൽ നടന്ന പരിശോധനയിൽ ബൂത്ത് ലെവൽ ഓഫീസർ, വെബ് കാസ്റ്റിംഗ് നടത്തിയ ഉദ്യോഗസ്ഥൻ, തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥർ എന്നിവരാണ് പങ്കെടുത്തത്. പരിശോധനകൾക്ക് ശേഷം റിപ്പോർട്ട് ഉടൻ തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറും.
കാസർകോട് കള്ളവോട്ട്: വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളുടെ പരിശോധന റിപ്പോർട്ട് ഇന്ന് കൈമാറും - report
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശ പ്രകാരമാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ 43 അതീവ പ്രശ്ന ബാധിത ബൂത്തുകളിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചത്.
ദൃശ്യങ്ങളിൽ അസ്വഭാവികതയോ ബൂത്തിനകത്ത് അനധികൃതമായി ആളുകൾ പ്രവേശിച്ചോ, ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച്ച എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിച്ചത്. കാസർകോട് നിയമസഭ മണ്ഡലത്തിൽ 4, ഉദുമയിൽ 3, കാഞ്ഞങ്ങാട് 13, തൃക്കരിപ്പൂരിൽ 23 എന്നിവ അതീവ പ്രശ്ന ബാധിത ബൂത്തുകളാണെന്ന് കണ്ടെത്തിയാണ് വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയത്.
വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ 90 ശതമാനത്തിൽ അധികം പോളിങ് നടന്ന ബൂത്തുകളിൽ അതിക്രമങ്ങൾ നടന്നു എന്നും ഈ ബൂത്തുകളില്‍ റീ പോളിങ് നടത്തണമെന്ന ആവശ്യമുന്നയിച്ച് യുഡിഎഫ് രംഗത്തെത്തിയിരുന്നു.