കേരളം

kerala

ETV Bharat / state

കേരളം സൗജന്യ കൊവിഡ് വാക്സിൻ വിതരണം അട്ടിമറിക്കുന്നു; യുവമോർച്ച

പിൻവാതിൽ നിയമനം നടത്തിയ പിണറായി സർക്കാർ കൊവിഡ് വാക്സിൻ സ്വന്തക്കാർക്കും പാർട്ടിക്കാർക്കും പിൻവാതിൽ വഴി നൽകുകയാണെന്നും യുവമോർച്ച

കൊവിഡ്‌ കൊവിഡ്‌ സൗജന്യ വാക്സിൻ വാക്സിൻ യുവമോർച്ച പ്രഫുൽ കൃഷ്ണ പിണറായി Covid Corona Yuvamorcha KERALA
കേരളം സൗജന്യ കോവിഡ് വാക്സിൻ വിതരണം അട്ടിമറിക്കുന്നു; യുവമോർച്ച

By

Published : Apr 29, 2021, 6:45 PM IST

കാസർകോട്: കേന്ദ്ര സർക്കാർ നൽകുന്ന കൊവിഡ്‌ സൗജന്യ വാക്സിൻ വിതരണം കേരളത്തിൽ അട്ടിമറിക്കുകയാണെന്ന് യുവമോർച്ച. ആവശ്യത്തിന് വാക്സിനുകൾ സ്റ്റോക്കുണ്ടായിട്ടും വിതരണം ചെയ്യാതെ കേരളം പൂഴ്ത്തിവെക്കുകയാണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ് പ്രഫുൽ കൃഷ്ണ ആരോപിച്ചു.

444330 ഡോസ് വാക്സിൻ സ്റ്റോക്കുണ്ടായിട്ടും ബുധനാഴ്ച വിതരണം ചെയ്തത് 35000 ത്തോളം മാത്രമാണ്. വ്യാഴാഴ്ച നാല് ലക്ഷത്തോളം സ്റ്റോക്കുണ്ടായിട്ടും വിതരണം ചെയ്യുന്നത് വളരെക്കുറച്ച് മാത്രമാണ്. കേരളത്തിൽ ഇത് വഴി വാക്സിന് കൃത്രിമക്ഷാമം സൃഷ്ടിക്കുകയാണ്. ഓൺലൈൻ ബുക്കിംഗ് കേരളത്തിൽ അവതാളത്തിലായിരിക്കുന്നു. പിൻവാതിൽ നിയമനം നടത്തിയ പിണറായി സർക്കാർ കോവിഡ് വാക്സിനും സ്വന്തക്കാർക്കും പാർട്ടിക്കാർക്കും പിൻവാതിൽ വഴി നൽകുകയാണെന്നും പ്രഫുൽ പറഞ്ഞു.

READ MORE:കേരളം ഉത്തരേന്ത്യൻ സ്ഥിതിയിലേക്ക്; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

മറ്റ് സംസ്ഥാനങ്ങൾ 90% വാക്സിനേഷനും സർക്കാർ സംവിധാനങ്ങളിലൂടെ നടത്തിയപ്പോൾ കേരളം നാൽപ്പത് ശതമാനം സ്വകാര്യ ആശുപത്രികൾക്ക് നൽകി.കേന്ദ്ര സർക്കാർ സൗജന്യമായിക്കൊടുത്ത വാക്സിൻ വലിയ വിഭാഗം ജനങ്ങൾക്ക് പണം കൊടുത്ത് വാങ്ങേണ്ടി വന്നു. മറ്റ് സംസ്ഥാനങ്ങൾ ആയിരക്കണക്കിന് കേന്ദ്രങ്ങൾ വാക്സിനേഷന് തയ്യാറാക്കിയപ്പോൾ കേരളം അഞ്ഞൂറിൽ താഴെ മാത്രമാണ് സജജമാക്കിയത്. വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിക്കും തിരക്കും സമൂഹ വ്യാപനങ്ങൾക്ക് പോലും വഴിവെച്ചുവെന്നും വാക്സിനേഷൻ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്‍റെ ഭാഗമായാണ് ഇത്തരം പ്രവർത്തനങ്ങളെന്നും യുവമോർച്ച ആരോപിച്ചു

READMORE:സ്വകാര്യ ആശുപത്രികൾ വാക്‌സിൻ നിർമാതാക്കളില്‍ നിന്നും നേരിട്ട് വാങ്ങണമെന്ന് സർക്കാർ

സംസ്ഥാനത്തിന്‍റെ വാക്‌സിൻ നയത്തിൽ പ്രതിഷേധിച്ചു മുഴുവൻ കലക്ട്രേറ്റുകൾക്ക് മുന്നിലും വെള്ളിയാഴ്ച കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണ പറഞ്ഞു

ABOUT THE AUTHOR

...view details