കേരളം

kerala

ETV Bharat / state

കാസർകോട്ട് 453 പേർക്ക് കൂടി കൊവിഡ്

അതേസമയം ജില്ലയിൽ 129 പേർ വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും രോഗ മുക്തരായി

covid  covid 19  corona  recovery  രോഗമുക്തി  കാസർകോട്  ജില്ല  കൊവിഡ്  കൊറോണ
കാസർകോട്ട് 453 പേർക്ക് കൂടി കൊവിഡ്

By

Published : Sep 29, 2020, 7:56 PM IST

കാസർകോട്: ജില്ലയിൽ സമ്പർക്കം മൂലം രോഗബാധയുണ്ടായ 424 പേരടക്കം 453 പേർക്ക് കൂടി കൊവിഡ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 13 പേരും വിദേശത്ത് നിന്നെത്തിയ 16പേരും രോഗ ബാധിതരായി. ജില്ലയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ആദ്യമായാണ് രോഗ ബാധിതരുടെ എണ്ണം 400ന് മുകളിൽ എത്തുന്നത്.

അതേസമയം ജില്ലയിൽ 129 പേർ വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും രോഗ മുക്തരായി. നിലവിൽ 2,607 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. ഇവരിൽ 1207 പേർ വീടുകളിലാണ് കഴിയുന്നത്. അതേസമയം കൊവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 79 ആയി. വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4333 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 212 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 1558 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 399 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 557 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ABOUT THE AUTHOR

...view details