കാസര്‍ഗോഡ് പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ രണ്ടാഴ്ച്ചത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: പ്രതികളെ റിമാൻഡ് ചെയ്തു - കേസ് ക്രൈംബ്രാഞ്ചിന്
ഇതുവരെയുള്ള അന്വേഷണം പൂര്‍ത്തിയായെന്നും കേസ് ക്രൈംബ്രാഞ്ചിന് നല്‍കുമെന്നും എസ്പി ജെയിംസ് ജോസഫ് പറഞ്ഞു.
കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: പ്രതികളെ റിമാൻഡ് ചെയ്തു
പ്രതികള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളതായി പൊലിസിന് ബോധ്യപ്പെട്ടിട്ടുണ്ട്. കൃപേഷിനെ ആദ്യം വെട്ടിയത് മൂന്നാം പ്രതി സുരേഷാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സംഘത്തിലെ എല്ലാവരേയും രാഷ്ട്രീയബന്ധങ്ങള്‍ ഉപയോഗിച്ച് പീതാംബരന്‍ വിളിച്ചുവരുത്തുകയായിരുന്നു. പ്രതികളെല്ലാവരും പീതാംബരന്‍റെ സുഹൃത്തുക്കളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.