കാസര്‍കോട്: നെല്ലിക്കുന്നില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന് ബീച്ച് റോഡിലെ റിട്ട. പോസ്റ്റല്‍ ജീവനക്കാരി സരോജിനി ഭായി (65) ആണ് മരിച്ചത്. അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപത്ത് താമസിക്കുന്നവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തലഭാഗം മുഴുവന്‍ പുഴുവരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി
മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം.
വീട്ടമ്മ
ഭര്‍ത്താവിന്റെ മരണ ശേഷം ഒറ്റക്ക് താമസിക്കുന്ന സരോജിനി അയല്‍വാസികളുമായി അടുപ്പം സൂക്ഷിച്ചിരുന്നില്ല. വീടിന്റെ മുന്‍വശത്തെ വാതില്‍ കുറ്റിയിട്ട നിലയിലാണ്. വീട്ടുമുറ്റത്ത് അഞ്ച് ദിവസത്തെ പത്രങ്ങള്‍ കിടപ്പുണ്ട്. അതിനാല്‍ മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഫോറന്‍സിക് സംഘത്തിന്റെ പരിശോധനക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും.
Last Updated : Jun 22, 2019, 3:14 PM IST