കാസര്‍കോട്:ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്തു നിന്നും വന്ന 15 പേര്‍ക്കും ഉറവിടം ലഭ്യമല്ലാത്ത നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 30 പേര്‍ രോഗബാധിതരായപ്പോള്‍ 36 പേർ കൊവിഡ് മുക്തരായി.
കാസര്‍കോട് ഇന്ന് 49 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് വ്യാപനം വാര്‍ത്ത
വിദേശത്ത് നിന്നും വന്ന 15 പേര്‍ക്കും ഉറവിടം അറിയാത്ത നാല് പേര്‍ക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു
കൊവിഡ് 19
സ്ഥാപനങ്ങളിലും വീടുകളിലുമായി ജില്ലയില്‍ 3800 പേരാണ് നിരീക്ഷണത്തിലുണ്ട്. 473 പേരുടെ സാമ്പിള്‍ പുതുതായി പരിശോധനയ്ക്ക് അയച്ചു. 404 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 520 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു. 68 പേരെ പുതുതായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
- പ്രാഥമിക സമ്പർക്കത്തിലൂടെ കാറഡുക്കയിലെ 8 മാസം പ്രായമുളള ബാലിക, നീലേശ്വരം (5), അജാനൂര്‍, പളളിക്കര, ബദിയഡുക്ക, തൃക്കരിപ്പൂര്‍ (5), കുമ്പള (12), കിനാനൂര്‍- കരിന്തളം(2), ചെമ്മനാട്, ചെങ്കള സ്വദേശികള്‍ എന്നിവര്‍ രോഗബാധിതരായി.
- നീലേശ്വരം നഗര സഭയിലെ 48 കാരി, കുമ്പള പഞ്ചായത്തിലെ 33 കാരന്‍, മഞ്ചേശ്വരം പഞ്ചായത്തിലെ 70 കാരി, പൈവളിഗെ പഞ്ചായത്തിലെ 64 കാരി എന്നിവരുടെ രോഗ ഉറവിടം ലഭ്യമായിട്ടില്ല.
- ഒമാനിൽ നിന്ന് വന്ന കുമ്പള, സൗദിയിൽ നിന്നും വന്ന കാസർകോട്, ദുബായിൽ നിന്നും വന്ന കാസർകോട്(7), മൊഗ്രാൽപുത്തൂർ, പുല്ലൂർ-പെരിയ, കാഞ്ഞങ്ങാട്, ഷാർജയിൽ നിന്നും വന്ന കാസർകോട് സ്വദേശി, ഖത്തറിൽ നിന്നും വന്ന കുറ്റിക്കോൽ, അബുദാബിയിൽ നിന്നും വന്ന മധൂര്‍, ബഹറിൽ നിന്നും വന്ന പുല്ലൂർ-പെരിയ സ്വദേശികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.