കാസർകോട് 203 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - kerala covid update
360 പേർ രോഗ മുക്തരായി
കാസർകോട് 203 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കാസർകോട്: സമ്പർക്കത്തിലൂടെ 200 പേരടക്കം ജില്ലയിൽ 203 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ 2പേരും വിദേശത്ത് നിന്നും വന്ന ഒരാളും രോഗ ബാധിതരായി. 360 പേർ രോഗ മുക്തരായി. അതേ സമയം കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 183 ആയി.
ജില്ലയിൽ 4725 പേരാണ് നിരീക്ഷണത്തിലുള്ളത്. സെന്‍റിനൽ സർവ്വേ അടക്കം 1430 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 247 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.