കാസർകോട്: മേൽപ്പറമ്പിൽ പൊലീസും ആൾക്കൂട്ടവും തമ്മില്‍ ഏറ്റുമുട്ടി. സി ഐയും, എസ്ഐയും ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാസര്‍കോട് പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം - കേരള പൊലീസ് വാര്‍ത്തകള്‍
സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. മേൽപ്പറമ്പ് സിഐ ബെന്നി ലാൽ, എസ്‌ഐ ബിജു, സിവിൽ പൊലീസ് ഓഫിസർ ഷിനു കെ.വി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിന്‍റെ നിരീക്ഷണമുള്ള കെട്ടിടത്തിന് മുന്നിൽ കൂട്ടംകൂടി നിന്ന യുവാക്കളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടും തയാറാവാത്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.
പൊലീസ് ജീപ്പിന്‍റെ താക്കോൽ യുവാക്കൾ കൈക്കലാക്കിയതായും പറയുന്നു. സംഭവസ്ഥലത്തുനിന്നും ഒരാളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചതോടെയാണ് നാലംഗസംഘം പൊലീസിനെ ആക്രമിച്ചത്. പൊലീസിനെ ആക്രമിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.