കാസര്‍കോട് ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി പീതാംബരൻ കുറ്റം നിഷേധിച്ചു. താൻ കുറ്റം ചെയ്തിട്ടില്ലെന്നുംഅന്വേഷണസംഘം ഭീഷണിപ്പെടുത്തിയാണ് കൊലക്കുറ്റം സമ്മതിപ്പിച്ചതെന്നും പീതാംബരൻ കോടതിയിൽ മൊഴി നൽകി. കസ്റ്റഡി കാലാവധി പൂർത്തിയായ പീതാംബരനെയും സജി ജോർജിനെയും 14 ദിവസത്തേക്ക്കാഞ്ഞങ്ങാട് ഹൊസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
കാസർകോട് ഇരട്ടക്കൊലപാതകം; ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചതെന്ന് പീതാംബരൻ
താനാണ് കൃപേഷിനെ വെട്ടിയതെന്നായിരുന്നു പീതാംബരൻ നേരത്തെ നൽകിയ മൊഴി. പീതാംബരനെയും സജി ജോർജിനെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
നേരത്തെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തപ്പോൾതാനാണ് കൃപേഷിനെ വെട്ടിയതെന്നായിരുന്നു പീതാംബരൻ നൽകിയ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റും തുടർന്നുള്ള അന്വേഷണവും.ഒന്നാം പ്രതി തന്നെ മൊഴി മാറ്റിയത് തുടർ അന്വേഷണത്തിൽ ക്രൈം ബ്രാഞ്ചിന് തലവേദനയാകും.
ക്രൈം ബ്രാഞ്ച് സംഘത്തിന്‍റെഇനിയുള്ള നീക്കവും നിർണായകമാണ്.കസ്റ്റഡി കാലാവധി പൂർത്തിയായ പീതാംബരനെയും സജി ജോർജിനെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ കാഞ്ഞങ്ങാട് സബ് ജയിലിലേക്ക് മാറ്റി. കോടതി മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങിയ പ്രതികളോട് ഭീഷണിയുണ്ടോയെന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചെങ്കിലും പ്രതികരിച്ചില്ല. കാസർകോട് എത്തിയ ക്രൈംബ്രാഞ്ച് സംഘം അടുത്ത ദിവസം തന്നെ മുഴുവൻ പ്രതികളെയും കസ്റ്റഡിയിൽ വിട്ടു കിട്ടാൻ അപേക്ഷ നൽകും.