കാസർകോട്:വിശ്വാസികളില്‍ ഭയഭക്തി നിറച്ച് മൂവാളം കുഴി ചാമുണ്ഡി തെയ്യം അരങ്ങേറി. കാഞ്ഞങ്ങാട് തെരു അറയില്‍ ഭഗവതി ക്ഷേത്ര കളിയാട്ടത്തിലാണ് ഉഗ്രരൂപത്തില്‍ ചാമുണ്ഡി തെയ്യം ഉറഞ്ഞാടിയത്. മുഖത്തെഴുതി തലപ്പാളിയും പുറത്തട്ടും അണിഞ്ഞുമാണ് മുവാളം കുഴി ചാമുണ്ടി എഴുന്നള്ളുന്നത്. ഭക്തരുടെ പ്രയാസങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്ന ദേവീചൈതന്യത്തെ ആര്‍പ്പുവിളികളോടെ പുഷ്പങ്ങള്‍ വിതറിയാണ് ഭക്തര്‍ വരവേറ്റത്. ഉറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ രൗദ്രഭാവത്തിലാണ് തെയ്യാട്ടം പുരോഗമിക്കുക.
വിശ്വാസികളില്‍ ഭയഭക്തി നിറച്ച് മൂവാളം കുഴി ചാമുണ്ഡി തെയ്യം - ഭക്തി
ഭക്തരുടെ പ്രയാസങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്ന ദേവീചൈതന്യത്തെ ആര്‍പ്പുവിളികളോടെ പുഷ്പങ്ങള്‍ വിതറിയാണ് ഭക്തര്‍ വരവേറ്റത്
പൊതുവില്‍ ശാന്തസ്വരൂപിണിയാണെങ്കിലും അള്ളട സ്വരൂപത്തില്‍ കെട്ടിയാടുമ്പോള്‍ യുദ്ധത്തിൻ്റെ പശ്ചാത്തലവും കൂടി മൂവാളംകുഴി ചാമുണ്ഡിയുടെ പുറപ്പാടിലുണ്ട്. ചാമുണ്ഡി തെയ്യം തട്ടും തെയ്യമെന്ന് കൂടി അറിയപ്പെടുന്നുണ്ട്. തിരുവായുധങ്ങള്‍ എടുക്കുന്ന സമയം മുതലാണ് ചാമുണ്ഡിത്തെയ്യം നിറഞ്ഞാടുന്നത്. തുടർന്നാണ് വടക്കേംവാതിലില്‍ മൊഴി ചൊല്ലല്‍ നടക്കുക. തുടർന്ന് ഗുണം വരണേ പൈതങ്ങളേ എന്ന മൊഴിയോടെ ഭക്തരെ അനുഗ്രഹിക്കും. പടജയിച്ചു വന്ന കെട്ടിക്കോലെടുത്ത പടവീരനും പരദേവതയായ വിഷ്ണുമൂര്‍ത്തിയും ചൂളിയാര്‍ഭഗവതിയും ഗുളികനും അറയില്‍ ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തില്‍ കെട്ടിയാടിയത്.