കാസര്‍കോട്: ലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ വീടുകളില്‍ ഐസൊലേഷന്‍ സംവിധാനമൊരുക്കുന്ന കാസര്‍കോടൻ രീതി ഫലം കാണുന്നു. ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികളെ വീടുകളില്‍ ചികിത്സിക്കാമെന്ന സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ജില്ലയില്‍ വിജയകരമായി നടപ്പാക്കുകയാണ് ആരോഗ്യവകുപ്പ്. കൃത്യമായ ആസൂത്രണത്തോടെ ടെലി മെഡിസിന്‍ സംവിധാനങ്ങളടക്കം പ്രയോജനപ്പെടുത്തിയാണ് ചികിത്സ. ആശുപത്രി മുറികളില്‍ ദിവസങ്ങള്‍ കഴിച്ചു കൂട്ടുമ്പോഴുണ്ടാകുന്ന പ്രയാസങ്ങള്‍ക്ക് അറുതിയാവുന്നുവെന്നതിനാല്‍ മറ്റു ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവരും വീടുകളില്‍ സൗകര്യങ്ങളുള്ളവരുമായ ഭൂരിഭാഗവും ഹോം ഐസൊലേഷന് തയാറാകുന്നു.
ഹോം ഐസോലേഷൻ സംവിധാനത്തിലെ കാസര്‍കോടൻ മാതൃക - covid patients home isolation
സര്‍ക്കാര്‍ നിര്‍ദ്ദേശം വന്ന ശേഷം സംസ്ഥാനത്ത് ആദ്യമായി വീടുകളില്‍ ചികിത്സ തുടങ്ങിയത് കാസര്‍കോട്ടാണ്. ഇതുവരെ 3000ലേറെ രോഗികള്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ നല്‍കി. 1130 പേരാണ് നിലവില്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നത്.
സര്‍ക്കാര്‍ നിര്‍ദ്ദേശം വന്ന ശേഷം സംസ്ഥാനത്ത് ആദ്യമായി വീടുകളില്‍ ചികിത്സ തുടങ്ങിയത് കാസര്‍കോട്ടാണ്. ഇതുവരെ 3000ലേറെ രോഗികള്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ നല്‍കി. 1130 പേരാണ് നിലവില്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവഴി ആശുപത്രികളിലും എഫ്.എല്‍.ടി.സികളിലും കഴിയുന്ന രോഗികള്‍ക്ക് ജീവനക്കാരുടെ സേവനം കൃത്യമായി ലഭ്യമാക്കാനും അധികൃതര്‍ക്ക് സാധിക്കുന്നു.
10നും 50നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗങ്ങളില്ലാത്ത ഗര്‍ഭിണികളല്ലാത്തവര്‍ക്കാണ് സ്വന്തം വീട്ടില്‍ തന്നെ കഴിയാനാവുക. മാനസികാവസ്ഥയും സാഹചര്യങ്ങളും മനസിലാക്കിയ ശേഷമാണ് രോഗികളെ തെരഞ്ഞെടുക്കുന്നത്. ഓരോരുത്തരോടും കൃത്യമായ ഇടവേളകളില്‍ ആരോഗ്യാവസ്ഥ ചോദിച്ചറിയും. പ്രായപരിധി പറയുന്നുണ്ടെങ്കിലും ജില്ലയില്‍ 90 കഴിഞ്ഞ രണ്ട് പേരും ഒരാഴ്ചക്കിടെ വീടുകളില്‍ ചികിത്സക്ക് ശേഷം കൊവിഡ് മുക്തി നേടിയിട്ടുണ്ട്. ഓരോ ദിവസവും ലക്ഷണങ്ങളില്ലാത്ത രോഗികളുടെ എണ്ണം കൂടുന്നതും ജില്ലയിലെ മിതമായ ആരോഗ്യ സൗകര്യവും കണക്കിലെടുത്താല്‍ വീടുകളിലെ ചികിത്സക്ക് പ്രാമുഖ്യം നല്‍കുന്നത് ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാകും.