ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 94 സ്ഥാനാർഥികളുടെ നാമനിർദ്ദേശപത്രികകൾ സ്വീകരിച്ചു
തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് അനുസൃതമല്ലാത്ത ആറ് പത്രികകൾ തള്ളി.
കാസർകോട്: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച 100 സ്ഥാനാർഥികളിൽ 94 സ്ഥാനാർഥികളുടെ നാമനിർദ്ദേശപത്രിക വരണാധികാരിയായ ജില്ലാ കളക്‌ടർ ഡോ.ഡി.സജിത് ബാബു സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് അനുസൃതമല്ലാത്ത ആറ് പത്രികകൾ തള്ളി. മഞ്ചേശ്വരം ഡിവിഷനിൽ ദാമോദര എ (സ്വതന്ത്രൻ ),അഹമ്മദ് ജലാലുദ്ദീൻ (എ എ പി), ഉദുമ ഡിവിഷനിൽ കെ.സുകുമാരി (ഇന്ത്യൻ നാഷണൽ കോൺഗ്രസ് ) ,ചെറുവത്തൂർ ഡിവിഷനിൽ എ ഭരതൻ (സ്വതന്ത്രൻ ) ,ചിറ്റാരിക്കൽ ഡി വിഷനിൽ ജിന്റോ (സ്വതന്ത്രൻ ) ,കുമ്പള ഡി വിഷനിൽ ഖമറുൽ ഹസീന (എസ് ഡി പി ഐ ) എന്നീ സ്ഥാനാർത്ഥികളുടെ പത്രികകളാണ് സൂക്ഷ്‌മ പരിശോധനയിൽ തള്ളിയത്. കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശോധനയിൽ സ്ഥാനാർത്ഥികൾ, നാമ നിർദ്ദേശകർ എന്നിവരും ഹാജരായിരുന്നു.