മരുമകന്‍ തട്ടിക്കൊണ്ടുപോയ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു - കാസര്‍കോട്
കാസര്‍കോട് കുമ്പളയില്‍ അല്‍ത്താഫിനെയാണ് മകളുടെ ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയത്
അല്‍ത്താഫ്
കാസര്‍കോട്: മരുമകന്‍ തട്ടിക്കൊണ്ടുപോയ കുമ്പള ബേക്കൂര്‍ സ്വദേശി അല്‍ത്താഫ് കൊല്ലപ്പെട്ടു. അല്‍ത്താഫിന്‍റെ മകളുടെ ഭര്‍ത്താവ് ഷബീര്‍ ഒളിവിലാണ്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷെബീര്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.